
തൃശ്ശൂർ: കേരളത്തെ ഞെട്ടിച്ച് തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമാണ ശാലയിലെ സ്ഫോടനം. മരണ സംഖ്യ ഉയരുകയാണ് ഇതുവരെ 13 പേർ മരണപെട്ടതായാണ് വിവരം. 13 പേർ ചികിത്സയിലുണ്ട്. 5 പേരുടെ നില ഗുരുതരമാണ്. അപകട സമയം സ്ഥലത്ത് പടക്ക നിർമ്മാണത്തിൽ 40ഓളം പേരുണ്ടായിരുന്നു എന്നാണ് പ്രാഥമികമായി ലഭിച്ചിരിക്കുന്ന വിവരം. എല്ലാവരും തൊഴിലാളികളാണ്. തിരുവമ്പാടിയുടെ വെടിക്കെട്ട് പുരയിലാണ് സ്ഫോടനമുണ്ടായത്. അപകടത്തിൽ പെട്ടവരിലേറെയും മുണ്ടത്തിക്കോട് – കുണ്ടന്നൂർ സ്വദേശികളാണ്. തിരുവമ്പാടിയുടെ വെടിക്കെട്ട് ലൈസെൻസി മുണ്ടത്തിക്കോട് സതീശന്‍റെ നില അതീവ ഗുരുതരമെന്ന വിവരം പുറത്തുവരുന്നുണ്ട്.
5 ഏക്കറിലായി 8 വെടിപ്പുരകളാണ് ഉണ്ടായിരുന്നത്. ഇതിൽ 5 പുരകൾ പൂർണമായി കത്തി നശിച്ചുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. പ്രദേശത്ത് സ്ഫോടക വസ്തുക്കൾ ഇനിയും പൊട്ടാതെ കിടക്കുന്നതായുള്ള ഭയം നാട്ടുകാർക്കുണ്ട്. രക്ഷ പ്രവർത്തനം അതിവേഗം തുടരുകയാണ്. ആശുപത്രിയിൽ ആവശ്യമായ മികച്ച ചകിത്സ ലഭ്യമാക്കുന്നതിന് ഡോക്ടർമാരുടെ സംഘം ശ്രമിക്കുന്നുണ്ട്. രക്ഷാപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാൻ 50 ലക്ഷം രൂപ കേരള സര്‍ക്കാര്‍ അനുവദിച്ചു. ജില്ലാ കളക്ടറുടെ മേൽനോട്ടത്തിലാണ് രക്ഷ പ്രവർത്തനം ഏകോപിപ്പിക്കുന്നത്. ആവശ്യമായ തുക ജില്ലാ കളക്ടർക്ക് ചെലവഴിക്കാനാണ് തുക കൈമാറിയത്. രക്ഷാ പ്രവർത്തകർ അതി ദാരുണമായ സാഹചര്യമാണ് നേരിടുന്നത്. പൊട്ടത്ത സ്ഫോടക വസ്തുക്കൾ ഉണ്ടോ എന്നതിൽ ആശങ്കയുണ്ട്. എന്നാലും ജീവൻ പണയപ്പെടുത്തി രക്ഷ പ്രവർത്തനം നടത്തി. പല ശരീരങ്ങളും ചിന്നി ചിതറിയ അവസ്ഥയിലാണ്. അതിനാൽ തന്നെ ലഭ്യമാകുന്ന ഓരോ ശരീരഭാഗങ്ങളും ആശുപത്രിയിലേക്ക് മാറ്റുകയാണ്. ശരീര ഭാഗങ്ങളും മൃതദേഹങ്ങളായിട്ടാണ് കണക്കാക്കുന്നത് എന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് അറിയിച്ചു. മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. അവിടെ ഫോറെൻസിക്ക് വിഭാഗത്തിന് പരിശോധനക്ക് മൃതദേഹങ്ങൾ തിരിച്ചറിയാൻ ഉൾപ്പടെയുള്ള പ്രത്യേക ക്രമീകരണം സജ്ജീകരിച്ചിട്ടുണ്ട്.
ഉഗ്ര സ്പോടനമാണ് സ്ഥലത്ത് ഉണ്ടായത്. ഏറെ ദൂരെയുള്ള വീടുകളിൽ പോലും കുലുക്കം അനുഭവപെട്ടു. കുറെ ഏറെ വീടുകൾക്ക് കേടുപാടുകളുണ്ടായി. വലിയ ശബ്ദം നാട്ടുകാരെ പരിഭ്രാന്തരാക്കി. ഓടിക്കൂടിയ നാട്ടുകാർക്ക് സ്ഥലത്ത് പ്രവേശിക്കാൻ പറ്റാത്ത വിധം തുടരെ തുടരെ സ്ഫോടനം ഉണ്ടായി. വളരെ അധികം ഭീതിപ്പെടുത്തുന്ന സംഭവമാണ് സ്ഥലത്ത് ഉണ്ടായത്. സ്ഫോടന സ്ഥലവും സമീപ പ്രദേശവും കത്തിക്കരിഞ്ഞ നിലയിലാണ് കാണാനാകുന്നത്. നിമിഷ നേരം കൊണ്ടാണ് എല്ലാം സംഭവിച്ചതെന്ന് ദൃസാക്ഷികൾ പറയുന്നു. അപകട സമയം തൊഴിലാളികൾക്ക് ഓടി രക്ഷപെടാൻ സാധിക്കാത്തവിധം തുടരെ സ്ഫോടനം ഉണ്ടായതാണ് വലിയ ദുരന്തത്തിന് കാരണം. ഉച്ച സമയത്ത് ഭക്ഷണം കഴിക്കാനായി പോയവർ അദ്ബുധകരമായി രക്ഷപെട്ടതായും നാട്ടുകാർ പറയുന്നു. മരണ സംഖ്യ 13 എന്ന റിപ്പോർട്ടാണ് പുറത്ത് വന്നത് എങ്കിലും ഔദ്യോഗികമായി സർക്കാർ സ്ഥിരീകരിച്ചത് 7 പേരുടെ മരണമാണ്. മറ്റുള്ള ശരീര ഭാഗങ്ങൾ പരിശോധനക്ക് ശേഷമേ സ്ഥിരീകരിക്കുകയുള്ളു എന്നാണ് അധികൃതർ വ്യക്തമാകുന്നത്.
