Categories
Kerala local news

ലോക്കൽ ഗവർമെന്റ് മെംബേർസ് ലീഗ് വിവിധ കേന്ദ്രങ്ങളിൽ “ഒപ്പ് മതിൽ” തീർത്ത് പ്രതിഷേധിച്ചു; ത്രിതല പഞ്ചായത്ത് സംവിധാനത്തെ ഇല്ലായ്മ ചെയ്യാൻ സർക്കാർ ശ്രമിക്കുന്നതായി കല്ലട്ര മാഹിൻ ഹാജി

കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു മുന്നിൽ തീർത്ത ഒപ്പ് മതിൽ മുസ്ലിം ലീഗ് ജില്ലാ അധ്യക്ഷൻ ഉദ്ഘാടനം ചെയ്തു.

കാസർഗോഡ്: ലോക്കൽ ഗവൺമെൻറ് മെമ്പേഴ്സ് ലീഗ് സംസ്ഥാനത്ത് ഒട്ടാകെ നടത്തുന്ന സമര പരിപാടിയുടെ ഭാഗമായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ഒപ്പ് മതിൽ തീർത്തു. കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു മുന്നിൽ തീർത്ത ഒപ്പ് മതിൽ മുസ്ലിം ലീഗ് ജില്ലാ അധ്യക്ഷൻ കല്ലട്ര മാഹിൻ ഹാജി ഉദ്ഘാടനം ചെയ്തു. വികസന പ്രവർത്തനങ്ങൾക്കും ക്ഷേമ പ്രവർത്തനങ്ങൾക്കും ഫണ്ട് അനുവദിക്കാതെ ത്രിതല പഞ്ചായത്ത് സംവിധാനത്തെ ഇല്ലായ്മ ചെയ്യാൻ ഇടതുസർക്കാർ ശ്രമിക്കുന്നതായി കല്ലട്ര മാഹിൻ ഹാജി പറഞ്ഞു. പിണറായി സർക്കാരിൻ്റെ തെറ്റായ പ്രവണതകൾക്കെതിരെ ജനപ്രതിനിധികളെ അണിനിരത്തി മുസ്ലിം ലീഗ് നടത്തുന്ന സമരമുറ വർത്തമാന കാലത്ത് ഏറെ പ്രാധാന്യം അറിയിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപെട്ടു. പാവപെട്ടവൻ്റെ ലൈഫ് ഭവന പദ്ധതിയും ക്ഷേമ പെൻഷനും മുടങ്ങി മാസങ്ങൾ ഏറെ ആയി. ബജറ്റിൽ നീക്കിവച്ച പദ്ധതി വിഹിതം ത്രിതല പഞ്ചായത്തുകൾക്ക് ഇതു വരെയും നൽകിയില്ല, എന്നും അദ്ദേഹം കുറ്റപ്പെടുത്തി. കാസർഗോഡ് ജില്ലാ പഞ്ചായത്ത് ഓഫീസിനു മുന്നിൽ തീർത്ത ഒപ്പ് മതിൽ മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ അബ്ദുൽ റഹ്മാൻ ഉത്ഘാടനം ചെയ്തു. തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്തിന് മുമ്പിൽ സ്ഥാപിച്ച ഒപ്പ് മതിലിൻ്റെ ഉൽഘാടനം മുസ്ലിം ലീഗ് ജില്ലാ സിക്രട്ടറി എ. ജി സി ബഷീർ നിർവഹിച്ചു.

2023-24 വർഷം അനുവദിക്കാതിരുന്ന മെയിന്റൻസ് ഗ്രാൻറ്റിലെ 1215 കോടിയും ജനറൽ പർപ്പസ് ഗ്രാൻറ്റിലെ 557 കോടിയും പ്രത്യേക വിഹിതമായി അനുവദിക്കുക. 2024 മാർച്ച് 25 നകം ട്രഷറിയിൽ സമർപ്പിച്ച ശേഷം പണം അനുവദിക്കാതെ തിരിച്ചു നല്ലിയ 1156.12 കോടി രൂപ പ്രത്യേക വിഹിതമായി അനുവദിക്കുക. ലൈഫ് പദ്ധതി ഗുണഭോക്താക്കൾക്കുള്ള ഫണ്ട് പോലും തടയുന്ന സമീപനം തിരുത്തുക, ആറുമാസത്തെ പെൻഷൻ കുടിശ്ശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഒപ്പു മതിലിൽ ഒപ്പ് ചാർത്തി പ്രതിഷേധിച്ചത്.

എൽ.ജി.എം.എൽ ജില്ലാ പ്രസിഡണ്ട് വി.കെ ബാവ, ജില്ലാ വൈസ് പ്രസിഡണ്ട് ബദറുൽ മുനീർ, ജില്ലാ ട്രഷറർ അഷ്‌റഫ്‌ കർള, പി.ബി ഷഫീഖ് റസാഖ്, ഗോൾഡൻ അബ്ദുൽ റഹ്മാൻ, വനിതാ ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് ആയിഷ പെർള, ചെങ്കള പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി ഒ.പി ഹനീഫ, ശംസുദീൻ ആയിറ്റി, തൃക്കരിപ്പൂർ പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി വി.വി അബ്ദുള്ള ഹാജി, സ്റ്റാൻ്റിങ്ങ്കമ്മിറ്റി ചെയർമാൻ ഹാഷിം കാരോളം, എം സൗദ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മാരായ ടി.എസ് നജീബ്, വി.പി പി ശുഹൈബ്, മുസ്ലിം ലീഗ് നേതാക്കളായ ഒ.ടി.അഹമ്മദ് ഹാജി, ടി.പി അഹമ്മദ് ഹാജി, പി.കെ.എം കുട്ടി, യു.പി.റസാഖ്, മെമ്പർമാരായ എം. അബ്ദുൽ ശൂകൂർ, ഇ.ശശിധരൻ, സാജിദ സഫറുള്ള, കെ.എം ഫരീദ, വിപി സുനീറ, സിവിൽ സ്റ്റേഷൻ വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ് ഹനീഫ്, ജനറൽ സെക്രട്ടറി സിദ്ദിഖ്, ജമീല സിദ്ദിഖ് ദണ്ഡഗോളി, കലാഭൻ രാജു, ഹനീഫ പാറ, ജമീല അഹമദ്, ഷമീമ അൻസാരി, അഷ്റഫ് ഇംഗ്ലീഷ്, സകീന, തുടങ്ങിയവർ വിവിധ ഇടങ്ങളിൽ പങ്കടുത്തു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest