വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിൽ സമീപത്തെ നിരവധി വീടുകൾക്കും വലിയ നാശനഷ്ടം; ഉഗ്ര സ്‌ഫോടനത്തിൻ്റെ പ്രകമ്പനം കിലോമീറ്ററുകള്‍ അപ്പുറത്തേക്കും അനുഭവപെട്ടു; വലിയ ദുരന്തം.!

  • Post category:local news / news
  • Reading time:1 min read
You are currently viewing വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിൽ സമീപത്തെ നിരവധി വീടുകൾക്കും വലിയ നാശനഷ്ടം; ഉഗ്ര സ്‌ഫോടനത്തിൻ്റെ പ്രകമ്പനം കിലോമീറ്ററുകള്‍ അപ്പുറത്തേക്കും അനുഭവപെട്ടു; വലിയ ദുരന്തം.!

തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിൽ സമീപത്തെ നിരവധി വീടുകൾക്കും നാശനഷ്ടം ഉണ്ടായി എന്ന വാർത്തയാണ് പുറത്തുവരുന്നത്. ഉഗ്ര സ്‌ഫോടനത്തിൻ്റെ പ്രകമ്പനം കിലോമീറ്ററുകള്‍ അപ്പുറത്തേക്കുപോലും ഉണ്ടായെന്ന് നാട്ടുകാർ പറയുന്നു. ചില വീടുകളിൽ ആളുകൾ ഉച്ച മയക്കത്തിലായിരുന്നു. ശബ്ദം കേട്ടാണ് ഉണരുന്നത്. ഉഗ്ര ശബ്ദം കേട്ടപ്പോൾ സ്വന്തം വീടുകളിലാണ് പൊട്ടിത്തെറി ഉണ്ടായത്. ഇതോടെ ഭൂകബം എന്ന് കരുതി വീടുവിട്ട് ഓടിയവരും നിരവധിയാണ്. കൂട്ട നിലവിളിയാണ് കേട്ടത്. തുടരെ തുടരെ സ്ഫോടനങ്ങൾ. ആളുകളുടെ ഭീതിയും രക്ഷ പ്രവർത്തത്തിനായി എത്തിയ വാഹങ്ങളും ഫയർഫോഴ്‌സ് പോലീസ്, ആംബുലൻസ് തുടങ്ങി എല്ലാം ഓടിയെത്തുന്നതും നാട്ടുകാർ എന്താണ് സംഭവിച്ചത് എന്നറിയാത്ത നിശ്ച്ചലമായ അവസ്ഥ. പിന്നീടാണ് ഭീകര അപകടം ഓരോരുത്തരായി അറിയുന്നത്. ശരീര ഭാഗങ്ങൾ ചിന്നിച്ചിതറിയ അവസ്ഥയിൽ മൃതദേഹങ്ങൾ വാരിയെടുത്ത് ആംബുലൻസുകളിൽ കയറ്റുന്ന രംഗം. പറഞ്ഞറിയിക്കുന്നതിലും അപ്പുറമാണ് ദുരന്തമുഖം.

തുടര്‍ച്ചയായി സ്‌ഫോടനമുണ്ടാകുന്നതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് അപകടസ്ഥലത്തേക്ക് പ്രവേശിക്കാനായില്ല എന്നതാണ് വാസ്തവം. ഫയർ ഫോഴ്‌സുകൾ സുഗമമായി എത്തിപ്പെടാൻ കഴിയാത്തതും അപടത്തിന്റെ വ്യാപ്ത്തി കൂട്ടി. ചിതറിത്തെറിച്ച ശരീരാവശിഷ്ടങ്ങള്‍ പുറത്തെത്തിക്കാന്‍ കുറെ ഏറെ നടന്നു രക്ഷ പ്രവർത്തനം നടത്തുന്നവരെ കാണാനായി. അപകട സമയം എത്രപേര്‍ ഉണ്ടായിരുന്നു എന്നതിൽ വ്യക്തതയില്ല. എന്നാൽ രക്ഷപെട്ടവരുടെ പ്രതികരണം പുറത്ത് വന്നിട്ടുണ്ട്. ആദ്യ പൊട്ടിത്തെറിയിൽ ഓടിയവർക്ക് ജീവൻ തിരിച്ചുകിട്ടി. കൂടാതെ ഉച്ച ഭക്ഷണ ശേഷം വീട്ടിലേക്ക് പോയവർക്കും പുതു ജീവൻ കിട്ടിയ ആശ്വാസം. എന്നാൽ കുറെ ഏറെ ജീവൻ നഷ്ട്ടമായതിനൊപ്പം നിരവധിപേർക്ക് ഗുരുതര പരിക്കുണ്ട് എന്ന വിവരമാണ് പുറത്ത് വരുന്നത്.

0Shares