കർണാടകയിലെ കോൺഗ്രസ് നേതാവും മലയാളിയുമായ എൻ.എ ഹാരിസ് എം.എൽ.എയുടെ വീട്ടിലും മക്കളുടെ വീട്ടിലും ED റൈഡ്; സി.ആർ.പി.എഫ് സേനയുടെ കനത്ത കാവലിൽ പരിശോധന; കൂടുതൽ അറിയാം..

  • Post category:news / politics
  • Reading time:1 min read
You are currently viewing കർണാടകയിലെ കോൺഗ്രസ് നേതാവും മലയാളിയുമായ എൻ.എ ഹാരിസ് എം.എൽ.എയുടെ വീട്ടിലും മക്കളുടെ വീട്ടിലും ED റൈഡ്; സി.ആർ.പി.എഫ് സേനയുടെ കനത്ത കാവലിൽ പരിശോധന; കൂടുതൽ അറിയാം..

ബെംഗളൂരു: കർണാടകയിലെ മുതിർന്ന കോൺഗ്രസ് നേതാവും മലയാളിയുമായ എൻ.എ. ഹാരിസ് എം.എൽ.എയുടെ വീട്ടിലും ഓഫീസിലും ആദായനികുതി വകുപ്പിൻ്റെ റൈഡ്. ശാന്തിനഗർ എം.എൽ.എ എൻ.എ. ഹാരിസിൻ്റെ മക്കളുടെ വീടുകളിൽ ഉൾപ്പടെ ബെംഗളൂരുവിലെ 10 അധികം കേന്ദ്രങ്ങളിൽ റൈഡ് തുടർന്നു. ബിറ്റ്‌കോയിൻ ഇടപാടുമായി ബന്ധപ്പെട്ട ഇടപാടാണ് റൈഡിന് പിന്നിലെന്നാണ് സൂചന. സി.ആർ.പി.എഫ് സേനയുടെ കനത്ത കാവലിലാണ് ED ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നത്.

അതേസമയം തമിഴ്‌നാട്ടിൽ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ തമിഴ്‌നാട് പി.സി.സി അധ്യക്ഷൻ കെ. സെൽവ പെരുന്തഗൈയുടെ വീട്ടിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡ് വലിയ വിവാദത്തിന് ഇടവരുത്തി. രാഹുൽ ഗാന്ധി തമിഴ്‌നാട്ടിൽ പ്രചാരണത്തിന് എത്തുന്ന ദിവസം തന്നെ റെയ്ഡ് നടക്കുന്നത് ആസൂത്രിതമാണെന്ന് സെൽവപെരുന്തഗൈ ആരോപിച്ചു. ഉദ്യോഗസ്ഥർ തന്നെ വീട്ടിൽ തടഞ്ഞുവെച്ചിരിക്കുകയാണെന്നും മണ്ഡലത്തിന് പുറത്തുപോയി പ്രചാരണത്തിൽ പങ്കെടുക്കാൻ അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് തൻ്റെ രാഷ്ട്രീയ അവകാശങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റെയ്ഡിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്.

0Shares