Trending News
മണവാട്ടിമാരെ ചുരുങ്ങിയ ചെലവിൽ മൊഞ്ചത്തിമാരാകാം; സ്വർണ്ണത്തോട് കിടപിടിക്കുന്ന ഡിസൈൻ; ആന്റിക് മോഡലുകൾ, കാസർകോട്ടെ ചോക്ലേറ്റ് ഫാൻസി എൻ ബാഗ് ഷോപ്പിനെ കുറിച്ച് അറിയാം..
‘കനിവ് തേടുന്നു ഒരു കുടുംബം’; രണ്ട് മക്കള്‍ക്ക് സെറിബ്രല്‍ പാള്‍സി, ഒരു കുഞ്ഞിന് കാന്‍സര്‍, മാസം മരുന്നിന് വേണ്ടത് 80000 രൂപയോളം
അസാപ്പ് കമ്മ്യൂണിറ്റി സ്കിൽ പാർക്കുകളിൽ ഇൻ്റെൺഷിപ്പ് ചെയ്യാം; മാസത്തിൽ 14500/- രൂപ നേടാം
പത്തനംതിട്ട: റാന്നിയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടമ്മയ്ക്ക് കൊവിഡ് ബൂസ്റ്റർ വാക്സിൻ എന്നുപറഞ്ഞ് കുത്തിവെയ്പ്പു നൽകിയതിന് പോലീസ് അറസ്റ്റ് ചെയ്ത യുവാവിനെ കോടതി ജാമ്യത്തില്‍ വിട്ടയച്ചു..
പത്തനംതിട്ട വലഞ്ചുഴി വിജയഭവനത്തില്‍ ആകാശി(22)നെയാണ് റാന്നി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യത്തില്‍ വിട്ടത്.
Also Read
ഉതിമൂട് വലിയകലുങ്ക് സ്വദേശിനി ചിന്നമ്മ (66)യ്ക്കാണ് കഴിഞ്ഞദിവസം വീട്ടിലെത്തി കുത്തിവെയ്പ് നൽകിയത്.
ചിന്നമ്മയ്ക്ക് പരാതി ഇല്ല എന്ന് അറിയിച്ചതിനെ തുടർന്നാണ് ഇയാള്‍ക്ക് ജാമ്യം ലഭിച്ചത്. കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ കുത്തിവെച്ചത്.
സിറിഞ്ചില്‍ മരുന്നോ മറ്റു ദ്രാവകങ്ങളോ ഇല്ല എന്ന് പോലീസ് കണ്ടെത്തിയിരുന്നു. കോവിഡ് കാലത്ത് വാക്സിൻ എടുത്തപ്പോള്‍ മുതല്‍ ആർക്കെങ്കിലും ഇഞ്ചക്ഷൻ ചെയ്യണം എന്നുള്ള ആകാശിൻ്റെ ആഗ്രഹമാണ് ഇതിന് പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. ആകാശ് ഇപ്പോള്‍ പത്തനംതിട്ടയിലെ അപ്ഹോള്‍സ്റ്ററി സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ്.
Sorry, there was a YouTube error.