Trending News
വാഹന അപകടത്തിൽ മരിച്ചത് മുൻ സി.ആർ.പി.എഫ് ഉദ്യോഗസ്ഥനും ഭാര്യയും; സ്കൂട്ടറിൽ കാറിടിച്ചുണ്ടായ അപകടം കല്യാണം കൂടാനുള്ള യാത്രയിൽ, ദുഃഖാർദ്രരായി കുടുംബം
നാലാം നിലയിൽ നിന്ന് വീണ് രക്ഷപ്പെട്ട കുഞ്ഞിൻ്റെ ഐ.ടി കമ്പനി ജീവനക്കാരി അമ്മ ജീവനൊടുക്കി; കുറ്റപ്പെടുത്തലും, സൈബർ ആക്രമണവും കാരണമെന്ന് പോലീസ്
ജിഷ വധക്കേസ്; അമീറുള്‍ ഇസ്ലാമിൻ്റെ വധശിക്ഷ ശരിവെച്ചു, പെരുമ്പാവൂരിൽ നിയമ വിദ്യാര്‍ത്ഥിനിയാണ് വീട്ടിനുള്ളില്‍ കൊല്ലപ്പെട്ടത്
ഛത്തീസ്ഗഡിലെ കാങ്കർ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിൽ ഒരു പൊലീസ് കോൺസ്റ്റബിന് ജീവൻ നഷ്ടമായി. ഹിദുർ ഗ്രാമത്തിനടുത്തുള്ള വനത്തിലാണ് വെടിവയ്പ്പ് നടന്നത്. പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്.
Also Read
ഛോട്ടേബെത്തിയ പൊലീസ് സ്റ്റേഷന് കീഴിലുള്ള ഹിദൂർ ഗ്രാമത്തിന് സമീപമുള്ള വനത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷൻ നടത്തുകയായിരുന്നു.
വനത്തിൽ മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടെന്ന പ്രത്യേക വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു ഓപ്പറേഷൻ.
ഇതിനിടെ സംയുക്ത സംഘത്തിന് നേരെ മാവോയിസ്റ്റുകൾ വെടി ഉതിർക്കുകയായിരുന്നു. വെടിവെപ്പിൽ പൊലീസ് കോൺസ്റ്റബിൾ രമേഷ് കുറേത്തിക്ക് ജീവൻ നഷ്ടമായി. സംയുക്ത സംഘം നടത്തിയ തിരിച്ചടിയിൽ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു. മാവോയിസ്റ്റിൻ്റെ മൃതദേഹവും എകെ 47 തോക്കും സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്.
കോടികളുടെ കണക്ക്; ആരാണ് രാജീവ് ചന്ദ്രശേഖർ.?
മോദി പറഞ്ഞു പറ്റിച്ചത് / ഇത് കേട്ട് നിങ്ങൾ തന്നെ പറയു.. പറഞ്ഞത് ശരിയല്ലേ.?
ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre