Categories
ബദിയടുക്കയില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മാണം തടഞ്ഞു; ഓട്ടോ സ്റ്റാണ്ടില് അനുവദിക്കില്ലെന്നും സി.ഐ.ടി.യു തൊഴിലാളികള്‍ മുന്നറിയിച്ചു
ഓട്ടോ സ്റ്റാണ്ട് ഇല്ലാതാക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി പരാതി
Trending News
കാറും സ്കൂട്ടറും കൂട്ടിയിടിച്ചു; കുറ്റിക്കോലിൽ വാഹന അപകടത്തിൽ ഭാര്യയും ഭര്‍ത്താവും മരിച്ചു, ദുഖത്തിലായി മലയോര നാട്
രാഹുലിൻ്റെ കാറില്‍ രക്തക്കറ; പന്തീരങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ മറ്റൊരു നിര്‍ണായക തെളിവ്, ഫോറന്‍സിക് പരിശോധന
വിദ്യാഭ്യാസ കൊള്ള; സ്കൂൾ മാനേജർ ലക്ഷങ്ങൾ വാങ്ങി പറ്റിച്ചു, അധ്യാപകർ പെരുവഴിയിൽ, തട്ടിപ്പുകൾ വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തിയിട്ടും നടപടിയില്ല
ബദിയടുക്ക / കാസർകോട്: ബദിയടുക്ക ടൗണില്‍ ഓട്ടോ സ്റ്റാണ്ടും പൊതുയോഗവും നടത്തുന്ന സ്ഥലത്ത് ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മാണം. സി.ഐ.ടി.യു ഓട്ടോ തൊഴിലാളികൾ അടക്കമുള്ളവര്‍ ചേര്‍ന്ന് നിര്‍മ്മാണം തടഞ്ഞു. ടൗണ്‍ വികസനവുമായി ബന്ധപെട്ട് നേരത്തെയെടുത്ത സര്‍വ്വകക്ഷി യോഗ തീരുമാനത്തിന് വിപരീതമായി നിര്‍മ്മാണ പ്രവര്‍ത്തനം നടത്താന്‍ അധികൃതര്‍ ഇറങ്ങിയതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.
Also Read
കുമ്പള- ബദിയടുക്ക- മുള്ളേരിയ കെ.എസ്.ടി.പി റോഡ് പ്രവൃത്തിയുടെ ഭാഗമായാണ് പുതുതായി ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിക്കുന്നത്. എന്നാല്‍ ഇത് യാത്രക്കാര്‍ക്ക് പ്രയോജനമില്ലാത്ത സ്ഥലത്താണ് പണിയുന്നതെന്നാണ് പരാതി ഉയര്‍ന്നത്.
വ്യാഴാഴ്ച നിര്‍മ്മാണ പ്രവൃത്തി നടത്താൻ എത്തിയപ്പോഴാണ് ഓട്ടോ തൊഴിലാളികളും മറ്റും ചേര്‍ന്ന് പ്രവൃത്തി തടഞ്ഞത്. 25 വര്‍ഷത്തിലേറെയായി നിലവിലുള്ളതാണ് ഇവിടത്തെ ഓട്ടോ സ്റ്റാണ്ട്. ഇത് ഇല്ലാതാക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി പരാതിയുണ്ട്. ചിലരുടെ താല്പര്യമാണ് ഇതിന് പിന്നിലെന്ന് സി.ഐ. ടി.യു യൂണിയന് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.
ഓട്ടോ തൊഴിലാളി യൂണിയന് ബി.എം.എസും നിര്‍മ്മാണത്തിന് എതിരെ രംഗത്ത് വന്നു.
അതേസമയം, ആരെയും പ്രകോപിതരാക്കാതെ രമ്യമായി പരിഹരിക്കാനുള്ള ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് വൈസ്. പ്രസിഡണ്ട് എം.അബ്ബാസ് പറഞ്ഞു. സി.ഐ.ടി.യു നേതാക്കളായ കെ.ജഗനാഥഷെട്ടി, ചന്ദ്രന്, ശ്രികാന്ത്, ഹാരിസ് തുടങ്ങിയവര്‍ ഓട്ടോ തൊഴിലാളികള്‍ക്ക് പിന്തുണ നല്കി രംഗത്ത് എത്തി.
കോടികളുടെ കണക്ക്; ആരാണ് രാജീവ് ചന്ദ്രശേഖർ.?
മോദി പറഞ്ഞു പറ്റിച്ചത് / ഇത് കേട്ട് നിങ്ങൾ തന്നെ പറയു.. പറഞ്ഞത് ശരിയല്ലേ.?
ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre