Categories
ഓന്തിനെ പോലെ നിറം മാറാം; അന്തരീക്ഷ താപനിലയ്ക്ക് അനുസരിച്ച് നിറം മാറുന്ന കൃത്രിമ ത്വക്ക് നിര്‍മിച്ച് ഗവേഷകര്‍
തെര്‍മോക്രോമിക് ലിക്വിഡ് ക്രിസ്റ്റല്‍ മഷിയും ലംബമായി ഘടിപ്പിച്ചിരിക്കുന്ന മള്‍ട്ടിലെയര്‍ സില്‍വര്‍ നാനോവയര്‍ ഹീറ്ററുകളുമാണ് ഇതിലെ പ്രധാന വസ്തുക്കള്‍.
Trending News
രാഹുലിൻ്റെ കാറില്‍ രക്തക്കറ; പന്തീരങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ മറ്റൊരു നിര്‍ണായക തെളിവ്, ഫോറന്‍സിക് പരിശോധന
വാഹന അപകടത്തിൽ മരിച്ചത് മുൻ സി.ആർ.പി.എഫ് ഉദ്യോഗസ്ഥനും ഭാര്യയും; സ്കൂട്ടറിൽ കാറിടിച്ചുണ്ടായ അപകടം കല്യാണം കൂടാനുള്ള യാത്രയിൽ, ദുഃഖാർദ്രരായി കുടുംബം
കാറും സ്കൂട്ടറും കൂട്ടിയിടിച്ചു; കുറ്റിക്കോലിൽ വാഹന അപകടത്തിൽ ഭാര്യയും ഭര്‍ത്താവും മരിച്ചു, ദുഖത്തിലായി മലയോര നാട്
ഓന്തിനെപ്പോലെ നിറം മാറുന്ന കൃത്രിമ ത്വക്ക് നിര്‍മിച്ച് ദക്ഷിണ കൊറിയന്‍ ഗവേഷകര്‍. ചുറ്റുപാടുകള്‍ക്ക് അനുസരിച്ച് നിറം മാറാന്‍ ഈ കൃത്രിമ ത്വക്കിനു സാധിക്കുമെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു. സോള്‍ ദേശീയ സര്‍വകലാശാലയിലെ പ്രൊഫസര്‍ കോ സ്യൂങ് ഹ്വാന്റെ നേതൃത്വത്തിലായിരുന്നു ഗവേഷണം.
അന്തരീക്ഷ താപനിലയ്ക്ക് അനുസരിച്ച് നിറം മാറുന്ന ഒരു പ്രത്യേക തരം മഷിയാണ് ത്വക്കില്‍ ഉപയോഗിച്ചിരിക്കുന്നത്. കുഞ്ഞന്‍ ഹീറ്ററുകളാണ് ഇവയെ നിയന്ത്രിക്കുന്നത്. തെര്‍മോക്രോമിക് ലിക്വിഡ് ക്രിസ്റ്റല്‍ മഷിയും ലംബമായി ഘടിപ്പിച്ചിരിക്കുന്ന മള്‍ട്ടിലെയര്‍ സില്‍വര്‍ നാനോവയര്‍ ഹീറ്ററുകളുമാണ് ഇതിലെ പ്രധാന വസ്തുക്കള്‍.
കൂടാതെ നിറം മനസ്സിലാക്കാന്‍ ശേഷിയുള്ള സെന്‍സറുകളും ഇതിലുണ്ട്. സെന്‍സര്‍ മനസിലാക്കുന്ന നിറം അനുകരിക്കുകയാണ് കൃത്രിമ ത്വക്ക് ചെയ്യുക. 100 മൈക്രോമീറ്ററിലും താഴെയാണ് ഈ ത്വക്കിന്റെ കട്ടി. മനുഷ്യന്റെ രോമത്തെക്കാള്‍ കട്ടി കുറവാണ് കൃത്രിമ ത്വക്കിന്.
കോടികളുടെ കണക്ക്; ആരാണ് രാജീവ് ചന്ദ്രശേഖർ.?
മോദി പറഞ്ഞു പറ്റിച്ചത് / ഇത് കേട്ട് നിങ്ങൾ തന്നെ പറയു.. പറഞ്ഞത് ശരിയല്ലേ.?
ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre