സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ പതാക ഉയർത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്…

  • Post category:news
  • Reading time:1 min read
You are currently viewing സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ പതാക ഉയർത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്…

തിരുവനന്തപുരം: പ്രളയ ദുരിതത്തിന് നടുവിൽ നിന്നുകൊണ്ട് കേരളത്തിലും എഴുപത്തിമൂന്നാമത് സ്വാതന്ത്ര്യദിനാഘോഷങ്ങൾ നടന്നു. തിരുവനന്തപുരം ചന്ദ്രനായർ സ്റ്റേഡിയത്തിൽ ഒരുക്കിയ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പതാക ഉയർത്തി.

സംസ്ഥാനത്ത് ഈ സ്വാതന്ത്ര്യദിനം ദു:ഖത്തിൻ്റെ നിഴല്‍ വീണ പശ്ചാത്തലത്തിലുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളത്തിനെ പുനര്‍ നിര്‍മ്മിക്കുന്നതാവണം ഈ സ്വാതന്ത്യ ദിനം. ‘എന്ത് ദുരന്തമുണ്ടായാലും നമ്മള്‍ തളരരുത്. നമുക്ക് വേണ്ടി മാത്രമല്ല, വരും തലമുറയ്ക്ക് വേണ്ടി കൂടിയാണ് ഈ പരിശ്രമങ്ങള്‍ എന്നും മുഖ്യമന്ത്രി പറഞ്ഞു.

0Shares