കലോത്സവ കലവറയില്‍ നോൺവെജ് വൈകും; ഇക്കുറിയും വെജിറ്റേറിയന്‍ ഭക്ഷണമെന്ന് വിദ്യാഭ്യാസ മന്ത്രി

  • Post category:education / news
  • Reading time:1 min read
You are currently viewing കലോത്സവ കലവറയില്‍ നോൺവെജ് വൈകും; ഇക്കുറിയും വെജിറ്റേറിയന്‍ ഭക്ഷണമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്‍റെ ഊട്ടുപുരയില്‍ നോണ്‍വെജ് എത്താന്‍ വൈകും. ഇത്തവണയും കുട്ടികള്‍ക്ക് വെജിറ്റേറിയന്‍ ഭക്ഷണം വിളമ്പുമെന്നും ഇക്കാര്യത്തിൽ ആർക്കും സംശയം വേണ്ടെന്നും മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കി.

കൊല്ലത്ത് നടക്കാനിരിക്കുന്ന 62-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്‍റെ സംഘാടക സമിതി യോഗത്തില്‍ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയാണ് ഇക്കാര്യം പറഞ്ഞത്.

കഴിഞ്ഞ തവണ കോഴിക്കോട് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് പിന്നാലെ വരും വര്‍ഷം മുതല്‍ കലോത്സവത്തിന് നോണ്‍വെജ് വിഭവങ്ങളും വിളമ്പുമെന്നായിരുന്നു സര്‍ക്കാരിന്‍റെ നിലപാട്. എന്നാല്‍ മന്ത്രി നിലപാടില്‍ നിന്ന് പിന്നോട്ട് പോയതോടെ ഇക്കുറിയും കലോത്സവത്തിന് വെജിറ്റേറിയന്‍ ഭക്ഷണം മാത്രമാകും തയ്യാറാക്കുക.

പാചക വിദഗ്‌ധന്‍ പഴയിടം മോഹനന്‍ നമ്പൂതിരിയാണ് വര്‍ഷങ്ങളായി കലോത്സവത്തിന് ഭക്ഷണം തയ്യാറാക്കിയിരുന്നത്.

0Shares