രഹസ്യ വിവരം, മധുരയിലെ മീനാക്ഷി അമ്മൻ ക്ഷേത്രത്തിന് സമീപം പോലീസ് പരിശോധന; നിർത്തിയിട്ടിരുന്ന ഒരു കാറിൽ നിന്നും 4 കോടിയോളം രൂപ പിടികൂടി; അഞ്ചുപേർ കസ്റ്റഡിയിൽ; അന്വേഷണം ആരംഭിച്ചു

You are currently viewing രഹസ്യ വിവരം, മധുരയിലെ മീനാക്ഷി അമ്മൻ ക്ഷേത്രത്തിന് സമീപം പോലീസ് പരിശോധന; നിർത്തിയിട്ടിരുന്ന ഒരു കാറിൽ നിന്നും 4 കോടിയോളം രൂപ പിടികൂടി; അഞ്ചുപേർ കസ്റ്റഡിയിൽ; അന്വേഷണം ആരംഭിച്ചു

മധുര: മധുരയിലെ മീനാക്ഷി അമ്മൻ ക്ഷേത്രത്തിന് സമീപം പോലീസ് നടത്തിയ പരിശോധനയിൽ പണം പിടികൂടി. 4 കോടിയോളം രൂപയാണ് പിടിച്ചെടുത്തത്. നിർത്തിയിട്ടിരുന്ന ഒരു കാറിലായിരുന്നു പണം ഉണ്ടായിരുന്നത്. കാറിലുണ്ടായിരുന്ന അഞ്ചുപേരും പിടിയിലായി. അനധികൃത പണമിടപാട് നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ സിറ്റി പോലീസ് പ്രധാന സ്ഥലങ്ങളിൽ സംഘങ്ങളെ വിന്യസിക്കുകയും സൂക്ഷ്മമായി നിരീക്ഷിക്കുകയുമായിരുന്നു. ഇതിനിടെയാണ് പണമടക്കം സംഘം വലയിലായത്. ഹവാല പണമെന്നാണ് കരുതുന്നത്. പോലീസ് വിവരമറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ ആദായനികുതി ഉദ്യോഗസ്ഥർ സ്റ്റേഷനിൽ എത്തി പണം എണ്ണി തിട്ടപ്പെടുത്തി. 3.80 കോടി രൂപയായിരുന്നു ഉണ്ടായിരുന്നത്. പണത്തിൻ്റെ ഉറവിടം, ഇടപാടിൽ ഉൾപ്പെട്ട ശൃംഖല, എന്തുകൊണ്ടാണ് മധുരയിലെ മീനാക്ഷി അമ്മൻ ക്ഷേത്രത്തിന് സമീപം ഇവർ ഇടപാടിനായി തെരഞ്ഞെടുത്തു എന്നതൊക്കെ അന്വേഷിക്കുന്നുണ്ട്. ക്ഷേത്രത്തിന് സമീപമുള്ള മധുര കോർപ്പറേഷൻ്റെ പാർക്കിംഗ് സ്ഥലത്തായിരുന്നു കാർ നിർത്തിയിട്ടിരുന്നത്.

0Shares