Categories
Gulf Kerala local news news

രഹസ്യമായി പോലീസ് പുറപ്പെടുവിച്ച ലുക്ക് ഔട്ട് നോട്ടീസ് ഷാലു കിംഗിന് വിനയായി; മംഗലാപുരം എയർപോർട്ടിൽ എത്തിയതോടെ കുടുങ്ങി; സോഷ്യൽ മീഡിയ താരം പോക്സോ കേസിൽ അറസ്റ്റിലായ സംഭവം..

കോഴിക്കോട്: 15 കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കാസർകോട് സ്വദേശിയായ സോഷ്യൽ മീഡിയ താരം ഷാലു കിംഗ് എന്ന് മുഹമ്മദ് ഷാലി അറസ്റ്റില്‍. കോഴിക്കോട് കൊയിലാണ്ടി പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതി പിടിയിലായത്. 15 കാരിയുടെ മാതാപിതാക്കൾ പോലീസിന് നൽകിയ പരാതിയിലാണ് നടപടി. വിദേശത്ത് നിന്നും നാട്ടിലേക്ക് മടങ്ങവേ മംഗലാപുരം എയർപോർട്ടിൽ നിന്നാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് പ്രതി ഒളിവിൽ പോകാനുള്ള സാധ്യത മുന്നിൽകണ്ട് രഹസ്യമായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതേത്തുടർന്നാണ് പ്രതി മംഗലാപുരം വിമാന താവളത്തിൽ കുടുങ്ങിയത്. തുടർന്ന് കൊയിലാണ്ടി പോലീസ് മംഗലാപുരത്ത് എത്തി പ്രതിയെ കസ്റ്റഡിയിൽ എടുത്തു. ചോദ്യം ചെയ്യലിന് ശേഷം പോക്സോ കേസിൽ അറസ്റ്റ് രേഖപ്പെടുത്തി. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടി ഷാലു കിംഗിൻ്റെ കടുത്ത ആരാധിക എന്നാണ് വിവരം. കുട്ടിയെ വിദേശത്തു വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി. ഹാസ്യ രൂപത്തിൽ വീഡിയോകൾ ചെയ്യുന്ന ഷാലു കിംഗ് വടക്കേ മലബാറിൽ മികച്ച ജനപ്രീതി നേടിയിരുന്നു. നിരവധി സ്ഥാപനങ്ങൾക്ക് വേണ്ടി വീഡിയോകൾ ചെയ്‌തും പണം ഉണ്ടാക്കിയിരുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest