Categories
local news news sports

അന്താരാഷ്ട്ര കായിക ഉച്ചകോടി; ‘ടൂര്‍ ഡി കേരള’ സൈക്ലത്തോണ്‍ ആരംഭിച്ചു, ഇന്ത്യയിൽ ആദ്യമായി കേരളത്തിൻ്റെ പുതിയ കായിക നയം വിഭാവനം ചെയ്യുന്ന പദ്ധതികള്‍

പത്തുദിവസത്തെ സൈക്ലത്തോണ്‍ പര്യടനം

കാസര്‍കോട്: സംസ്ഥാന സര്‍ക്കാരും കായിക വകുപ്പും ചേര്‍ന്ന് സംഘടിപ്പിക്കുന്ന പ്രഥമ അന്താരാഷ്ട്ര കായിക ഉച്ചകോടിയുടെ ഭാഗമായി കാസര്‍കോട് നിന്നും തിരുവനന്തപുരം വരെ നടത്തുന്ന ടൂര്‍ ഡി കേരള സൈക്ലത്തോണിനും വിളംബര ജാഥക്കും തുടക്കമായി. കാസര്‍കോട് കലക്ടറേറ്റില്‍ നിന്നും ആരംഭിച്ച സൈക്ലത്തോണ്‍ ജില്ലാ കലക്ടര്‍ കെ.ഇമ്പശേഖര്‍ ഫ്‌ളാഗ് ഓഫ് ചെയ്‌തു.

കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡണ്ട് ഹബീബ് റഹ്‌മാന്‍.പി സംസാരിച്ചു. ആദ്യദിനം കാസര്‍കോട്, കാഞ്ഞങ്ങാട്, നീലേശ്വരം, തൃക്കരിപ്പൂര്‍, പയ്യന്നൂര്‍ വഴി പാപ്പിനിശ്ശേരിയില്‍ സൈക്ലത്തോന്‍ അവസാനിച്ചു.

രണ്ടാംദിനം കണ്ണൂരില്‍ നിന്നും ആരംഭിക്കുന്ന സൈക്ലത്തോണ്‍ വിവിധ ജില്ലകളിലെ പ്രധാന സ്ഥലങ്ങളിലെ സ്വീകരണം. പത്തുദിവസത്തെ സൈക്ലത്തോണ്‍ പര്യടനം ജനുവരി 22ന് തിരുവനന്തപുരത്ത് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ അവസാനിപ്പിക്കും.

ഈ മാസം 23 മുതല്‍ 26 വരെ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്‌പോര്‍ട്‌സ് ഹബില്‍ നടക്കുന്ന അന്താരാഷ്ട്ര കായിക ഉച്ചകോടിയുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് സൈക്ലത്തോന്‍ സംഘടിപ്പിക്കുന്നത്.

ഇന്ത്യയിൽ ആദ്യമായി കേരളം രൂപം നല്‍കിയ പുതിയ കായിക നയം വിഭാവനം ചെയ്യുന്ന പദ്ധതികള്‍ നടപ്പിലാക്കുന്നതിന് സ്വകാര്യ മേഖലയെ കൂടി പങ്കാളികളാക്കുന്നതിനും കായിക സമ്പദ്ഘടന വികസിപ്പിക്കുകയും മികച്ച കായിക പശ്ചാത്തല സൗകര്യ വികസനം ത്വരിതപ്പെടുത്തുന്നതിനും ആണ് ഉച്ചകോടിയുടെ സംഘടിപ്പിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന ഉച്ചകോടിയില്‍ 13 വിഷയങ്ങളിലായി 105 ദേശീയ, അന്തര്‍ദേശീയ വിദഗ്‌ധർ പങ്കെടുക്കുന്ന കോണ്‍ഫറന്‍സുകള്‍ നടക്കും. സ്‌പോര്‍ട്‌സ് ഇക്കോണമി, സ്‌പോര്‍ട്‌സ് ഇന്‍ഡസ്ട്രി, വെല്‍നെസ്, ലീഗുകളും വലിയ ചാമ്പ്യന്‍ഷിപ്പുകളും, ഗ്രാസ്‌റൂട്ട്‌സ് ഡെവലപ്‌മെണ്ട്, അക്കാദമികളും ഹൈ പെര്‍ഫോര്‍മന്‍സ് സെൻ്റെറുകളും ഇ- സ്‌പോര്‍ട്‌സ്, സ്‌പോര്‍ട്‌സ് സയന്‍സ്, ടെക്‌നോളജി ആൻഡ് എന്‍ജിനീയറിങ്, തദ്ദേശീയ കായിക രൂപങ്ങള്‍ തുടങ്ങിയവയാണ് പ്രധാന കോണ്‍ഫറന്‍സ് തീമുകളായി അവതരിപ്പിക്കുക.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest