Categories
entertainment Gulf news

‘ഞാൻ അതുല്യൻ’ -വിശുദ്ധ കഅ്ബയുടെ അപൂർവതകളെ കുറിച്ച് വീഡിയോ ചിത്രം ഒരുങ്ങുന്നു

ഏറ്റവും നൂതനമായ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ചിത്രീകരണവും എഡിറ്റിങ്ങുമെല്ലാം

ലോകമെമ്പാടുമുള്ള ഇസ്ലാം മത വിശ്വാസികളുടെ വിശുദ്ധ ആരാധനാ കേന്ദ്രമായ കഅ്ബയുടെ അപൂർവതകളെ കുറിച്ച് വിശദീകരിക്കുന്ന ആദ്യത്തെ വീഡിയോ ചിത്രം പുറത്ത് വന്നു. വിശുദ്ധ കഅ്ബയുടെ പ്രത്യേകതളെല്ലാം തന്നെ ഇതിൽ ചിത്രീകരിച്ചിട്ടുണ്ട്. ഞാൻ അതുല്യൻ (I am Unique) എന്നാണ് ഈ വീഡിയോക്ക് പേരിട്ടിരിക്കുന്നത്. വിശുദ്ധ കഅ്ബയിൽ നിന്നുള്ള വചനങ്ങളെല്ലാം ഇതിൽ വ്യക്തമായി കാണിക്കുന്നുണ്ടെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു..

ലോകമെമ്പാടുമുള്ള മുസ്‌ലീങ്ങളുടെ ഹൃദയത്തിൽ അമൂല്യമായ സ്ഥാനമാണ് വിശുദ്ധ കഅ്ബയ്ക്ക് ഉള്ളത്. ഈ ആരാധനാലയത്തിൻ്റെ മനോഹാരിതയും പ്രത്യേകതകളുമെല്ലാം കോർത്തിണക്കിയാണ് ചിത്രീകരണം നടന്നിരിക്കുന്നതെന്ന് റിപ്പോർട്ട് ചെയ്യുന്നു.

ഏറ്റവും നൂതനമായ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ചിത്രീകരണവും എഡിറ്റിങ്ങുമെല്ലാം നടന്നിരിക്കുന്നത്. അതിനാൽ ചിത്രം വിശ്വാസികൾക്കും മറ്റുള്ളവർക്കും മനോഹരമായ അനുഭവം സമ്മാനിക്കുമെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നു. മികച്ച ഷോട്ടുകളിലൂടെ കഅ്ബയുടെ മനോഹരമായ ഇടങ്ങളിലൂടെയുള്ള ഒരു യാത്രയായി ഇത് മാറും.

ഇതുവരെ കഅ്ബ സന്ദർശിക്കാൻ സാധിക്കാത്തവർക്ക് ക്യാമറ കണ്ണിലൂടെയുടെ കാഴ്‌ചകളിലൂടെ സന്ദർശനം നടത്താനും സാധിക്കും. ചിത്രീകരണവും മറ്റ് പ്രവൃത്തികളുമായി ബന്ധപ്പെട്ട നിരവധി ചിത്രങ്ങളും ചെറു വീഡിയോകളും സോഷ്യൽ മീഡിയയിൽ കാണാവുന്നുണ്ട്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest