Categories
news

അതിഥി തൊഴിലാളികള്‍ക്ക് നല്‍കുന്ന കൊവിഡ് ആനുകൂല്യങ്ങള്‍ പ്രവാസികള്‍ക്ക് നല്‍കാനാവില്ല; പ്രവാസികളെ അതിഥി തൊഴിലാളികളായി കണക്കാക്കാന്‍ കഴിയില്ല എന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍; വിശദീകരണം കെ.എം.സി.സി നല്‍കിയ ഹര്‍ജിയില്‍

സര്‍ക്കാര്‍ സൗജന്യ ക്വാറന്റൈന്‍ എന്ന നിലപാടില്‍ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങുകയാണെന്നും സുപ്രീം കോടതിയുടെ മാര്‍ഗരേഖ സര്‍ക്കാര്‍ ലംഘിക്കുകയാണെന്നും കെ.എം.സി.സി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

പ്രവാസികളെ അതിഥി തൊഴിലാളികളായി കണക്കാക്കാന്‍ കഴിയില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. അതിഥി തൊഴിലാളികള്‍ക്ക് നല്‍കുന്ന കൊവിഡ് ആനുകൂല്യങ്ങള്‍ പ്രവാസികള്‍ക്ക് നല്‍കാനാവില്ലെന്നും നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി ഹൈക്കോടതിക്ക് വിശദീകരണം നല്‍കി. 17 ാംതിയതിയാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇക്കാര്യത്തില്‍ ഉത്തരവിറക്കിയത്.

അതിഥി തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങുമ്പോള്‍ സൗജന്യയാത്രയും ക്വാറന്റീന്‍ സൗകര്യവും നല്‍കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ പ്രവാസികള്‍ക്കും ഇത്തരം സൗകര്യങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് കെ.എം.സി.സിയായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്.

സര്‍ക്കാര്‍ സൗജന്യ ക്വാറന്റൈന്‍ എന്ന നിലപാടില്‍ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങുകയാണെന്നും സുപ്രീം കോടതിയുടെ മാര്‍ഗരേഖ സര്‍ക്കാര്‍ ലംഘിക്കുകയാണെന്നും കെ.എം.സി.സി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാല്‍ സൗജന്യ ക്വാറന്റീന്‍ തുടരുന്നതിനെ പറ്റി തീരുമാനമെടുത്തിട്ടില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതിന്‍റെ അടിസ്ഥാനത്തില്‍ കോടതി അന്ന് ഹര്‍ജി തീര്‍പ്പാക്കി. ക്വാറന്റീന്‍ കാര്യത്തില്‍ സര്‍ക്കാര്‍ ഉത്തരവിറക്കുന്നപക്ഷം ഹര്‍ജിക്കാര്‍ക്ക് വീണ്ടും കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിക്കൊണ്ട് ഉത്തരവിറക്കിയത്. ഈ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ പ്രവാസികള്‍ക്ക് സൗജന്യ യാത്രയും സൗജന്യ ക്വാറന്റീനും ലഭിക്കുകയില്ല.

0Shares

Leave a Reply

Your email address will not be published. Required fields are marked *