Categories
news

ശബരിമല: എല്ലാ എതിര്‍പ്പുകളും ചീഫ് ജസ്റ്റീസ് തള്ളി; വിശാല ബെഞ്ച് രൂപീകരിച്ചതില്‍ തെറ്റില്ലെന്ന് സുപ്രീം കോടതി

ശബരിമല വിഷയത്തില്‍ വിശാല ബെഞ്ച് രൂപീകരിച്ചതില്‍ തെറ്റില്ലെന്നും വിശാല ബെഞ്ചിന് വാദം കേള്‍ക്കാമെന്നും സുപ്രീംകോടതി വിധി പറഞ്ഞു. ശബരിമല പുനഃപരിശോധന ഹര്‍ജികളില്‍ വിശാല ബെഞ്ച് രൂപീകരിച്ചത് ചട്ടവിരുദ്ധമാണെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി എസ്. നരിമാന്‍ വാദിച്ചിരുന്നു. പുനഃപരിശോധന ഹര്‍ജികളില്‍ ആദ്യം തീര്‍പ്പ് കല്‍പ്പിക്കണമെന്നും നരിമാന്‍ ആവശ്യപ്പെട്ടിരുന്നു.

നരിമാന്‍റെ വാദത്തെ കേരള സര്‍ക്കാരും പിന്തുണച്ചിരുന്നു.ഇതിനെതിരെയാണ് സുപ്രീംകോടതി വിധി പറഞ്ഞിരിക്കുന്നത്. അതേസമയം,എല്ലാ എതിര്‍പ്പുകളും ചീഫ് ജസ്റ്റീസ് എസ്. എ ബോബ്ഡേ തള്ളി. വാദങ്ങളും എതിര്‍ വാദങ്ങളും നിശ്ചിത സമയത്തിനകം തീരുമാനിക്കണമെന്നും ആരൊക്കെ മുഖ്യവാദങ്ങള്‍ നടത്തണമെന്ന് തീരുമാനിക്കണമെന്നും കോടതി പറഞ്ഞു. രണ്ട് വിഭാഗമായി കേസ് പരിഗണിക്കും.

7 പരിഗണനാ വിഷയങ്ങളും സുപ്രീംകോടതി മുന്നോട്ട് വെച്ചു. ഭരണഘടനയുടെ അനുചേദം 25 പ്രകാരം ഉള്ള മത സ്വാതന്ത്ര്യത്തിന്‍റെ പരിധി എന്താണ് ? ഭരണഘടനയുടെ ഇരുപത്തിയഞ്ചാം അനുഛേദത്തിൽ പറയുന്ന ‘മൊറാലിറ്റി’ യുടെ അർത്ഥം എന്താണ്? അനുഛേദം 25 നൽകുന്ന മതസ്വാതന്ത്ര്യത്തിനുള്ള അവകാശവും അനുഛേദം 26 പ്രകാരം പ്രത്യേക മതവിഭാഗങ്ങൾക്കുള്ള അവകാശവും മറ്റ് മൗലിക അവകാശവുമായി ബന്ധപ്പെടുന്നത് എങ്ങനെ? മത സ്വതന്ത്ര്യവും പ്രത്യേക മത വിഭാഗങ്ങൾക്കുള്ള സ്വതന്ത്ര്യവും തമ്മിലുള്ള ബന്ധം? 17ന് വാദം കേള്‍ക്കല്‍ വീണ്ടും തുടരും.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest