Categories
news

പോലീസ് കണ്‍ട്രോള്‍ റൂം നമ്പറിൽ മാറ്റം: 100 ന് പകരം 112

തിരുവനന്തപുരം: അടിയന്തര സേവനങ്ങള്‍ക്ക് പോലീസിനെ വിളിക്കുന്ന കണ്‍ട്രോള്‍ റൂം നമ്പറിൽ മാറ്റം. ഇതുവരെ നാം വിളിച്ചിരുന്ന 100 എന്ന നമ്പർ മാറി പകരം 112 എന്ന നമ്പറാണ് ഉണ്ടാവുക.  ഈ മാസം 19 മുതല്‍ പ്രാബല്യത്തിൽ വരും. രാജ്യം മുഴുവന്‍ ഒറ്റ കണ്‍ട്രോള്‍ റൂം നമ്പരാക്കി മാറ്റുന്നതിൻ്റെ ഭാഗമായാണ് ഈ മാറ്റം. പുതിയ പദ്ധതി വരുന്നതോടെ പോലീസ് ഫയര്‍ഫോഴ്സ്, ആംബുലന്‍സ് എന്നീ സേവനങ്ങള്‍ക്കും ഇനി 112 എന്ന നമ്പറിലേക്ക് വിളിച്ചാല്‍ മതി.

112 വിളിക്കുമ്പോൾ അടുത്തുള്ള കണ്‍ട്രോള്‍ റൂമിലേക്ക് ലഭിക്കുന്ന വിധമാണ് സംവിധാനം. ഇവിടെനിന്നും അടുത്തുള്ള പോലീസ് വാഹനത്തെ വിവരമറിയിക്കും അവർ അതിവേഗം സംഭവസ്ഥലത്തെത്തും. ഒരേ സമയം 50 കോളുകള്‍ വരെ സ്വീകരിക്കാനുള്ള സംവിധാനം കണ്‍ട്രോള്‍ റൂമിൽ ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമെ സേവനം ലഭ്യമാക്കുന്നതിന് ജി.പി.എസ് സംവിധാനമുള്ള 750 കണ്‍ട്രോള്‍ റൂം വാഹനങ്ങളും സജ്ജമാണ്. കേന്ദ്ര സർക്കാർ സഹായത്തോടെ എട്ടരക്കോടി മുതൽ മുടക്കിലാണ് പുതിയ പദ്ധതി കേരളത്തിലും നടപ്പിലാക്കുന്നത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest