Categories
വിഴിഞ്ഞം തുറമുഖത്ത് നിന്ന് പോയ കപ്പൽ അപകടത്തിൽപെട്ടു; തീരദേശത്ത് ജാഗ്രതാ നിർദേശം
Trending News





കൊച്ചി: കേരള തീരത്ത് നിന്നും 38 മൈല്‍ വടക്കായി അറബി കടലിൽ കണ്ടെയ്‌നർ വഹിച്ചുള്ള MSC കപ്പൽ അപകടത്തിപെട്ടു. (MSC Elsa 3) വിഴിഞ്ഞം തുറമുഖത്ത് നിന്ന് പോയ കപ്പലാണ് അപകടത്തിപെട്ടത്. കപ്പലില്‍ നിന്നും 9 കണ്ടെയ്‌നറുകള്‍ കടലില്‍ വീണതായാണ് വിവരം. അപകടകരമായ ഓയില്‍ കണ്ടെയ്‌നറുകള്‍ ഇതിപ്പെടും. കണ്ടെയ്‌നറുകള്‍ കരക്ക് അടിയാൻ സാധ്യതയുള്ളതിനാൽ കടല്‍ തീരത്തുള്ള ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. യാതൊരു കാരണവശാലും എടുക്കുകയോ തുറക്കാന്‍ ശ്രമിക്കുകയോ ചെയ്യരുത്. ഇത്തരം വസ്തുക്കൾ കരയിൽ ശ്രദ്ധയിപ്പെട്ടാൽ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലോ, 112 എന്ന നമ്പറിലേക്കോ വിളിച്ച് വിവരം അറിയിക്കണമെന്നും അറിയിപ്പ് നൽകി. കപ്പലിലുള്ള ജീവനക്കാർക്കായുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്.
Also Read

Sorry, there was a YouTube error.