Categories
ചെറു വിമാനം തകർന്ന് വീണ് 6 മരണം; പോലീസ് വ്യോമയാന വിഭാഗത്തിൻ്റെ വിമാനമാണ് കടലിൽ വീണത്..
Trending News
സി.പി.എമ്മിനെ കുരുക്കിലാക്കി ശബരിമല സ്വർണക്കൊളള കേസിൽ മുൻ ദേവസ്വം കമ്മീഷണറുടെ അറസ്റ്റ്; കട്ടിള പാളികൾ ചെമ്പു പാളികൾ എന്ന് എഴുതി ചേർത്തതിന് തെളിവ്; സംഭവം കൂടുതൽ അറിയാം..
രോഗികള്‍ക്ക് ആശ്വാസം; അണങ്കൂര്‍ ആയുര്‍വേദ ആശുപത്രിയില്‍ ലിഫ്റ്റ് സൗകര്യം ഒരുക്കുന്നു
9 സ്മാർട്ട് അംഗൻവാടികളുടെ പഞ്ചായത്ത് തല ഉദ്ഘാടനം ചെർക്കളയിൽ നടന്നു; പ്രസിഡണ്ട് ഖാദർ ബദ്രിയ ഉദ്ഘാടനം നിർവഹിച്ചു

തായ്‌ലൻഡിലെ റിസോർട്ട് പട്ടണമായ ഹുവാ ഹിൻ തീരത്തിന് സമീപം കടലിൽ ഒരു ചെറു വിമാനം തകർന്ന് വീണ് 6 പേര് മരണപെട്ടു. പോലീസ് വ്യോമയാന വിഭാഗത്തിൻ്റെ വിമാനമാണ് വെള്ളിയാഴ്ച രാവിലെ തകർന്നുവീണത്. പരിശീലന പാറക്കലിനിടെയായിരുന്നു അപകടം. ഹുവാ ഹിൻ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ ഫെച്ചബുരി പ്രവിശ്യയിലെ ചാ-ആം ജില്ലയ്ക്ക് സമീപം കടലിൽ തകർന്നു വീഴുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന ആറ് പേരും കൊല്ലപ്പെട്ടു. ആറ് പേരും പോലീസ് ഉദ്യോഗസ്ഥരായിരുന്നു. അന്വേഷണത്തിൻ്റെ ഭാഗമായി ബ്ലാക്ക് ബോക്സിൽ നിന്നുള്ള ഡാറ്റ ഉൾപ്പെടെയുള്ള തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. അപകടത്തിൻ്റെ കാരണം അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു.
Also Read











