
ന്യൂയോര്‍ക്ക്: സാങ്കേതിക തടസം കാരണം ലോകമെമ്പാടുമുള്ള മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ മണിക്കൂറുകള്‍ പണിമുടക്കി. ഇത് വിമാത്താവളത്തിന്റെയും വിമാനങ്ങളുടെയും പ്രവർത്തനത്തെ കാര്യമായി ബാധിച്ചു. സൈബർ സുരക്ഷാ സ്ഥാപനമായ ക്രൗഡ്‌സ്ട്രൈക്കുമായി ബന്ധപ്പെട്ട മൈക്രോസോഫ്റ്റ് ഐ.ടി തകരാറാണ് ആഗോളതലത്തിൽ ബുദ്ധിമുട്ട് ഉണ്ടാക്കിയത്. പല രാജ്യങ്ങളിലെയും റെയിൽവേ സംവിധാനത്തെയും സ്റ്റോക്ക് എക്സ്ചേഞ്ച് സെന്ററുകളെയും വാർത്താ മാധ്യമ സ്ഥാപനങ്ങളെയും ബാധിച്ചിട്ടുണ്ട്.
അമേരിക്ക, ഓസ്‌ട്രേലിയ അടക്കമുള്ള പല വിമാനത്താവളങ്ങളിലും ജനം മണിക്കൂറുകളൊളം വലഞ്ഞു. ഇന്ത്യയിലും പ്രശ്നം ബാധിച്ചതായി റിപ്പോർട്ടുകളുണ്ട്. ഇൻഡിഗോ വിമാനത്തിനാണ് നിലവിൽ പ്രശ്നം നേരിട്ട് സർവീസ് മുടങ്ങിയത്. ബാങ്കിങ് മേഖലയിലും പ്രശ്നം നേരിട്ടു. കോടികണക്കിന് ഡോളർ നഷ്ട്ടം സംഭവിച്ചതായാണ് വിവരം. മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ ഇത്രയധികം മണിക്കൂറുകള്‍ പണിമുടക്കുന്നത് ആദ്യമായാണ്. ഇതിനുമുമ്പ് ഇത്രയധികം നേരം നിശ്ചലമായത് കേട്ടുകേള്‍വിയില്ലാത്ത സംഭവമെന്നാണ് ഐ ടി മേഖലയിലുള്ളവർ പറയുന്നത്. ലോകം കണ്ട ഏറ്റവും വലിയ ഐടി നിശ്ചലത എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.
