കുവൈറ്റിൽ ഫ്ലാറ്റിൽ കഴിയുന്ന മലയാളി കുടുംബം തീപിടിതത്തിൽ ശ്വാസം മുട്ടിമരിച്ചു; നാട്ടിൽ നിന്ന് വന്നതിന് പിന്നാലെയാണ് സംഭവം

You are currently viewing കുവൈറ്റിൽ ഫ്ലാറ്റിൽ കഴിയുന്ന മലയാളി കുടുംബം തീപിടിതത്തിൽ ശ്വാസം മുട്ടിമരിച്ചു; നാട്ടിൽ നിന്ന് വന്നതിന് പിന്നാലെയാണ് സംഭവം

കുവൈത്ത്: ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തെ തുടർന്ന് നാലംഗ മലയാളി കുടുംബം ശ്വാസംമുട്ടി മരിച്ചു. ആലപ്പുഴ നീരേറ്റുപുറം സ്വദേശികളായ മാത്യൂസ് മുളക്കൽ, ഭാര്യ ലിനി ഏബ്രഹാം, ഇവരുടെ രണ്ടു മക്കൾ എന്നിവരാണ് മരിച്ചത്. ലീവിനായി നാട്ടിലേക്ക് പോയ ഇവർ ഇന്നലെ വൈകീട്ട് നാലു മണിയോടെയാണ് അബ്ബാസിയയിലെ ഫ്ലാറ്റിൽ തിരിച്ചെത്തിയത്. ഉറക്കത്തിലായതിനാല്‍ തീപിടിച്ച കാര്യം അറിയാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് അഗ്നിശമന സേനാ വിഭാഗമെത്തി ഫ്ളാറ്റിൻ്റെ വാതില്‍ തല്ലിത്തകര്‍ത്താണ് ഇവരെ പുറത്തെത്തിച്ചത്. നാലുപേരും സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടിരുന്നു. തീപിടിത്തത്തെ തുടര്‍ന്നുണ്ടായ പുക ശ്വസിച്ചതാണ് മരണകാരണെന്നാണ് പ്രാഥമിക നിഗമനം.ഷോർട് സർക്യൂട്ടാണോ സംഭവത്തിന് ഇടയാക്കിയത് എന്ന് സംശയമുണ്ട്. കുവൈത്തിൽ ഒരുപാട് മലയാളികൾ താമസിക്കുന്ന മേഖലയാണിത്.

0Shares