വിമാനം തകർന്ന് വീണ് 50 പേർക്ക് ദാരുണ അന്ത്യം; വിമാനത്തിൽ 43 യാത്രക്കാരും 7 ജീവനക്കാരും, യാത്രക്കാരിൽ അഞ്ച് പേർ കുട്ടികൾ; റഡാറിൽ നിന്ന് അപ്രത്യക്ഷമായ വിമാനത്തിന് സംഭവിച്ചത്..

  • Post category:international / news
  • Reading time:1 min read
You are currently viewing വിമാനം തകർന്ന് വീണ് 50 പേർക്ക് ദാരുണ അന്ത്യം; വിമാനത്തിൽ 43 യാത്രക്കാരും 7 ജീവനക്കാരും, യാത്രക്കാരിൽ അഞ്ച് പേർ കുട്ടികൾ; റഡാറിൽ നിന്ന് അപ്രത്യക്ഷമായ വിമാനത്തിന് സംഭവിച്ചത്..

മോസ്കോ: യാത്രാവിമാനം തകർന്ന് വീണ് 50 പേർ മരണപ്പെട്ടതായി വിവരം. റഷ്യ- ചൈന അതിർത്തി പങ്കിടുന്ന അമൂർ പ്രവിശ്യയിലാണ് അപകടം. റഷ്യൻ വിമാനമാണ് തകർന്നുവീണത്. വിമാനം പെട്ടെന്ന് റഡാറിൽ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. പിന്നീടാണ് അപകടവിവരം അറിയുന്നത്. റഷ്യൻ സമയം അർദ്ധരാതിയായിരുന്നു അപകടം നടന്നത്. അമൂർ പ്രവിശ്യയിൽ വിമാന അവശിഷ്ടങ്ങൾ കണ്ടെത്തിയാതായി പ്രാദേശിക ഭരണകൂടം അറിയിച്ചു. വിമാനത്തിൽ 43 യാത്രക്കാരും 7 ജീവനക്കാരുമാണുണ്ടായിരുന്നത്. യാത്രക്കാരിൽ അഞ്ച് പേർ കുട്ടികളാണ്. സൈബീരിയ ആസ്ഥാനമായുള്ള അങ്കാറ എയർലൈന്‍റെ വിമാനമാണ് അപകടത്തിൽപ്പെട്ടത്. എ.എൻ – 24 യാത്രാവിമാനമാണിത്. ചൈന അതിർത്തിയോട് ചേർന്നുള്ള അമുർ മേഖലയിലെ ടൈൻഡ എന്ന ലക്ഷ്യസ്ഥാനത്തേക്ക് അടുക്കുമ്പോഴാണ് വിമാനം റഡാർ സ്ക്രീനുകളിൽ നിന്ന് അപ്രത്യക്ഷമായതെന്നും, പിന്നീട് വിമാനം തകർന്നു വീണ വിവരമാണ് ലഭിച്ചതെന്നും റഷ്യൻ ഭരണക്കോടത്തെ ഉദ്ധരിച്ച് അന്തർദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

0Shares