യൂത്ത് ലീഗ് നേതാവ് ഭരണസമിതിക്കെതിരെ തിരിഞ്ഞത് കടവിലെ സൂപ്പർവൈസർ സ്ഥാനം ഒഴിവാക്കിയതിന് പിന്നാലെ; അഴിമതി ആരോപണത്തിൽ വിശദീകരണവുമായി കുമ്പള ഗ്രാമ പഞ്ചായത്ത് അധ്യക്ഷ; കൂടുതൽ അറിയാം..

You are currently viewing യൂത്ത് ലീഗ് നേതാവ് ഭരണസമിതിക്കെതിരെ തിരിഞ്ഞത് കടവിലെ സൂപ്പർവൈസർ സ്ഥാനം ഒഴിവാക്കിയതിന് പിന്നാലെ; അഴിമതി ആരോപണത്തിൽ വിശദീകരണവുമായി കുമ്പള ഗ്രാമ പഞ്ചായത്ത് അധ്യക്ഷ; കൂടുതൽ അറിയാം..

കുമ്പള (കാസറഗോഡ്): കുമ്പള ഗ്രാമ പഞ്ചായത്ത് ഭരണ സമിതിക്കെതിരെ ഉയർന്നുവന്ന അഴിമതി ആരോപണത്തിൽ വിശദീകരണവുമായി പഞ്ചയാത്ത് അധ്യക്ഷ UP താഹിറ. ഉയർന്നുവന്ന അഴിമതി കഥകൾ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയമാണ്. പഞ്ചായത്തിൽ അഴിമതി നടന്നിട്ടില്ല. സി.പി.ഐ (എം) ഉയർത്തുന്ന ആരോപണത്തിൽ അന്വേഷണം സ്വാഗതം ചെയ്യുന്നു. വിഷയങ്ങളിൽ വിജിലൻസ് ഇതുവരെ അന്വേഷണത്തിന് എത്തിയിട്ടില്ലന്നും താഹിറ യൂസഫ് ചാനൽ ആർ.ബിയോട് പറഞ്ഞു.

യൂത്ത് ലീഗ് നേതാവ് വിരോധം തീർക്കുകയാണ് ചെയ്യുന്നത്. തെളിവുണ്ടെങ്കിൽ അഴിമതി തെളിയിക്കണം. ആരോപണം ആർക്കും ഉന്നയിക്കാം. എന്നാൽ കടവിലെ സൂപ്പർവൈസർ സ്ഥാനം ഒഴിവാക്കിയതിന് പിന്നാലെയാണ് കെ എം അബ്ബാസ് വിവരാവകാശം നൽകുന്നതും ആരോപണം ഉന്നയിക്കുന്നതും അബ്ബാസ് മുൻ ഭരണ സമിതിക്കെതിരെ ആരോപണം ഉന്നയിച്ചതാണെന്നും താഹിറ പറഞ്ഞു. പഞ്ചായത്തിനെതിരെ ഉയർന്നുവന്ന ഗുരുതര അഴിമതി ആരോപണത്തിൽ പ്രസിഡന്റ് ചാനൽ ആർ.ബി ക്ക് നൽകിയ അഭിമുഖം പൂർണ്ണമായും കാണുക..

0Shares