
കാസർഗോഡ്: നഗരത്തെ വർണ്ണാഭമാക്കി ബി.ഇ.എം ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ജില്ലാ ശിശുക്ഷേമ സമിതിയുടെ വർണോത്സവം. ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ 400 ഓളം സർഗ്ഗ പ്രതിഭകളാണ് വർണോത്സവത്തിൽ മാറ്റുരച്ചത്. യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി ഉപന്യാസം കഥാരചന, കവിതാ രചന, പ്രസംഗം, പദ്യം ചൊല്ലൽ എന്നീ ഇനങ്ങളിൽ കന്നട മലയാളം വിഭാഗങ്ങളിലായി മത്സരങ്ങൾ നടന്നു.

പ്രസംഗം മത്സരത്തിൽ വിജയികളാകുന്നവർ നവംബർ 14ന് ശിശുക്ഷേമ സമിതി സംഘടിപ്പിക്കുന്ന ജില്ലാതല ശിശുദിനാഘോഷത്തിൽ കുട്ടികളുടെ പ്രധാനമന്ത്രി കുട്ടികളുടെ പ്രസിഡൻറ് കുട്ടികളുടെ സ്പീക്കർ സ്ഥാനങ്ങൾ അലങ്കരിക്കും ജില്ലാതല വർണ്ണോത്സവം ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം മധുസൂദനൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ശിശുക്ഷേമ സമിതി ട്രഷറർ സി.വി ഗിരീശൻ അധ്യക്ഷത വഹിച്ചു. ശിശുക്ഷേമ സമിതി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഒ.എം ബാലകൃഷ്ണൻ മാസ്റ്റർ മുഖ്യാതിഥിയായിരുന്നു. ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ടി.എം.എ കരീം സ്വാഗതവും എക്സിക്യൂട്ടീവ് കെ സതീശൻ നന്ദിയും പറഞ്ഞു.
