കാസര്‍കോട് നഗരസഭാ അധ്യക്ഷയായി മുസ്ലീംലീഗിലെ ഷാഹിനാ സലീമിനെ തെരഞ്ഞെടുത്തു; എം.ബി.എ ബിരുദധാരി; ചെങ്കള പഞ്ചായത്ത് മുൻ അധ്യക്ഷ; കൂടുതൽ അറിയാം..

You are currently viewing കാസര്‍കോട് നഗരസഭാ അധ്യക്ഷയായി മുസ്ലീംലീഗിലെ ഷാഹിനാ സലീമിനെ തെരഞ്ഞെടുത്തു; എം.ബി.എ ബിരുദധാരി; ചെങ്കള പഞ്ചായത്ത് മുൻ അധ്യക്ഷ; കൂടുതൽ അറിയാം..

കാസര്‍കോട്: കാസര്‍കോട് നഗരസഭാ അധ്യക്ഷയായി മുസ്ലീംലീഗിലെ ഷാഹിനാ സലീമിനെ തെരഞ്ഞെടുത്തു. തുരുത്തി 16-ാം വാര്‍ഡില്‍ നിന്നു വിജയിച്ച ഷാഹിന 215 വോട്ടിൻ്റെ ഭൂരിപക്ഷം നേടിയിരുന്നു. ചെങ്കള ഗ്രാമ പഞ്ചായത്ത് അധ്യക്ഷയായും പ്രവർത്തിച്ച അനുഭവ സമ്പത്തുമായാണ് ഷാഹിന കാസറഗോഡ് നഗരമാതാവിൻ്റെ ചുമതല ഏറ്റടുക്കുന്നത്. വലിയ ഉത്തരവാദിത്തമാണ് എം.ബി.എ ബിരുദധാരിയായ ഷാഹിനയെ പാർട്ടി ഏല്പിച്ചത്. സത്യപ്രതിജ്ഞ പൂർത്തിയാക്കി ഷാഹിന അധികാരം ഏറ്റടുത്തു.

ഷാഹിനയെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഹമീദ് ബെദിര നിര്‍ദ്ദേശിച്ചു. നൈമുന്നീസ പിന്തുണച്ചു. ചെയര്‍മാന്‍ സ്ഥാനത്തേക്ക് ബി.ജെ.പിയില്‍ നിന്ന് ശാരദയും മത്സരിച്ചിരുന്നു. മുസ്ലിം ലീഗ് നേതാവും ചെമ്മനാട് പഞ്ചായത്ത് മുൻ അധ്യക്ഷനുമായിരുന്ന കല്ലട്ര അബ്ദുല്‍ ഖാദറിൻ്റെ മകളാണ്. ചെങ്കള പഞ്ചായത്ത് പ്രസിഡണ്ടെന്ന നിലയിൽ സുതാര്യമായി പ്രവർത്തിച്ച ഷാഹിന ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യത പിടിച്ചുപറ്റിയിരുന്നു. നിലവില്‍ വനിതാ ലീഗ് ജില്ലാ സെക്രട്ടറി സ്ഥാനം കൂടി നിർവഹിക്കുന്നുണ്ട്.

0Shares