കാഞ്ഞങ്ങാട് നഗരസഭായെ വി.വി രമേശൻ നയിക്കും; മുസ്ലീം ലീഗിലെ എം.പി ജാഫറിനെ ഒരു വോട്ടിന് പരാജയപ്പെടുത്തി; ഇത് രണ്ടാമൂഴം; കൂടുതൽ അറിയാം..

You are currently viewing കാഞ്ഞങ്ങാട് നഗരസഭായെ വി.വി രമേശൻ നയിക്കും; മുസ്ലീം ലീഗിലെ എം.പി ജാഫറിനെ ഒരു വോട്ടിന് പരാജയപ്പെടുത്തി; ഇത് രണ്ടാമൂഴം; കൂടുതൽ അറിയാം..

കാസര്‍കോട്: കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാനായി വി.വി രമേശനെ തെരഞ്ഞെടുത്തു. മുസ്ലീം ലീഗിലെ എം.പി ജാഫറിനെ പരാജയപ്പെടുത്തിയാണ് വി.വി രമേശൻ നഗരസഭാ അധ്യക്ഷനാകുന്നത്. ഇത് രണ്ടാം തവണയാണ് രമേശൻ അധ്യക്ഷ പദവിയിൽ എത്തുന്നത്. മുസ്ലീം ലീഗിലെ എം.പി ജാഫർ നേടിയ 21 വോട്ടുകള്‍ക്കെതിരെ 22 വോട്ടുകൾ നേടി രമേശന്‍ ചെയര്‍മാൻ സ്ഥാനം ഉറപ്പാക്കി. ചെയർമാൻ സ്ഥാനത്തേക്ക് മത്സരിച്ച ബി.ജെ.പിയിലെ ബല്‍രാജ് നാലുവോട്ടുകള്‍ നേടി. സി.പി.എം നേതാവായ വി.വി രമേശൻ ഇടത് പ്രവർത്തകർക്കിടയിൽ വലിയ സ്വാധീനമുള്ള നേതാവാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്നും ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയായി രമേശന്‍ ജനവിധി തേടിയിരുന്നു. മുൻ അധ്യക്ഷനായ രമേശൻ കാഞ്ഞങ്ങാടിൻ്റെ സമഗ്ര വികസനത്തിനായി പ്രവർത്തിക്കുകയും ജനങ്ങൾക്കിടയിൽ സ്വീകാര്യത നേടുകയും ചെയ്തിരുന്നു. വരും നാളുകളിൽ കാഞ്ഞങ്ങാട് നഗരത്തിൽ കൂടുതൽ വികസനം ഉറപ്പാക്കി രമേശൻ കൂടുതൽ തിളങ്ങും എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

0Shares