ക്രിസ്തുമസ് ദിനത്തിൽ മായമില്ലാത്ത കറി പൗഡറും, കലണ്ടറും പുറത്തിറക്കി കുടുംബശ്രീ; മായം കലരാത്ത മസാലപ്പൊടികളും; കൂടുതൽ അറിയാം..

  • Post category:Kerala / local news
  • Reading time:1 min read
You are currently viewing ക്രിസ്തുമസ് ദിനത്തിൽ മായമില്ലാത്ത കറി പൗഡറും, കലണ്ടറും പുറത്തിറക്കി കുടുംബശ്രീ; മായം കലരാത്ത മസാലപ്പൊടികളും; കൂടുതൽ അറിയാം..

കാസറഗോഡ്: കുടുംബശ്രീ കാസകോട് ജില്ലാമിഷൻ പുറത്തിറക്കിയ 2026 ലെ കലണ്ടർ പ്രകാശനവും കറി പൗഡർ ലോങ്ഞ്ചിങ്ങും ബേക്കൽ ബീച്ച് പാർക്കിൽ നടന്നു. ബേക്കൽ ബീച്ച് പാർക്കിലെ മിനി സരസ് മേളയിൽ വെച്ചായിരുന്നു പരിപാടി. കലണ്ടർ ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം മധുസൂദനന് നൽകി കുടുംബശ്രീ സംസ്ഥാന മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ പ്രകാശന കർമ്മം നിർവഹിച്ചു. കുടുംബശ്രീ ഉത്‌പന്നങ്ങൾക്ക് മെച്ചപ്പെട്ട വിപണിയും സംരംഭകർക്ക് വരുമാനലഭ്യതയും ഉറപ്പുവരുത്തുന്നതിൻ്റെ ഭാഗമായി ഡിജിറ്റൽ പ്ളാറ്റ്‌ഫോം അടക്കമുള്ള ഓൺലൈൻ വ്യാപാര രംഗത്തേക്ക് കുടുംബശ്രീ കടന്നുകഴിഞ്ഞു. ഈ രംഗത്തെ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തുണമെന്നും സംസ്ഥാന മിഷൻ്റെ ഭാഗത്തു നിന്നും എല്ലാ പിന്തുണയും ഉണ്ടാകുമെന്നും എച്ച് ദിനേശൻ പറഞ്ഞു.

കുടുംബശ്രീ പുറത്തിറക്കുന്ന ബ്രാൻഡഡ് കറി പൗഡറുകളുടെ ലോങ്ഞ്ചിങ്ങും വേദിയിൽ നടന്നു. സംരംഭകരിൽ നിന്നും എച്ച് ദിനേശൻ ഐ.എ.എസ് കറി പൗഡർ ഏറ്റുവാങ്ങി ലോഞ്ചിങ് നിർവഹിച്ചു.
മായമില്ലാത്ത കറി പൗഡറുകൾ വിപണിയിൽ എത്തിക്കുകയാണ് കുടുംബശ്രീ ചെയ്യുന്നത്. ജില്ലയിലെ 14 മികച്ച കറി പൌഡർ യൂണിറ്റുകളെ കണ്ടെത്തി കൺസോർഷ്യം രൂപീകരിചാണ് കറി പൗഡർ വില്പന നടത്തുന്നത്. യൂണിറ്റിലെ അംഗങ്ങൾക്ക് ആവശ്യമായ ട്രെയിനിങ് നൽകിയിട്ടുണ്ട്. സാധാരണക്കാരായ കുറേ സ്ത്രീകൾക്കു സംരംഭകരായി വളരാൻ കഴിഞ്ഞു എന്നതും മറ്റൊരു നേട്ടമാണ്. കുടുംബശ്രീയിലൂടെ വിപണിയിലെത്തുന്ന മസാലപ്പൊടികളിലും കറിപൗഡറുകളിലും ഗുണമേന്മ ഉറപ്പ് വരുത്തുന്നു.

കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ രതീഷ് പിലിക്കോട് അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ജില്ലാ മിഷൻ കോഡിനേറ്റർമാരായ ഡി ഹരിദാസ്, സി.എച്ച് ഇക്ബാൽ, കിഷോർകുമാർ, ഉദുമ സി.ഡി.എസ് ചെയർപേഴ്സൺ കെ സനൂജ, ഐഫ്രം ഡയറക്ടർ വി സജിത്ത് എന്നിവർ സംസാരിച്ചു. കൊറഗ അസിസ്റ്റന്റ് പ്രൊജക്റ്റ് കോഡിനേറ്റർ എസ് യദു രാജ് സ്വാഗതവും ബ്ലോക്ക് കോഡിനേറ്റർ എ ജ്യോതിഷ് നന്ദിയും പറഞ്ഞു. കുടുംബശ്രീയുമായി ബന്ധപ്പെട്ട പ്രധാന ദിവസങ്ങളും പ്രവർത്തനങ്ങളും കലണ്ടറിൽ ഉൾപെടുത്തിയിട്ടുണ്ട്. കുടുംബശ്രീയുടെ വിവിധ പരിപാടികളുടെ ഫോട്ടോകൾ ഉൾപെടുത്തിയ കലണ്ടർ രൂപ കല്പന ചെയ്തത് സ്വാതി ഓഫ്‌സെറ്റ് പ്രിന്റിംഗ് പ്രസാണ്.

0Shares