Categories
മാലിന്യങ്ങൾ വലിച്ചെറിയുന്നതിനെതിരെ ശക്തമായ നടപടി; ലോക വലിച്ചെറിയൽ വിരുദ്ധ വാരാചരണം; കാഞ്ഞങ്ങാട് നഗരത്തിൽ മോക്ക് ഡ്രില്ലും ഫ്ലാഷ് മോബും നാടകവും റാലിയും നടത്തി
Trending News
അധ്യാപകൻ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ ബി.ജെ.പി നേതാവ് കെ പത്മരാജന് ജീവപര്യന്തം തടവും പിഴയും ശിക്ഷ; പോക്സോ കുറ്റങ്ങളിൽ 40 വർഷം തടവും; കൂടുതൽ അറിയാം..
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണർ സഞ്ജയ് കുമാർ ഐ.എ.എസ് കാസറഗോഡ്; ജില്ലയിലെ തിരഞ്ഞെടുപ്പ് വരണാധികാരികളുടെ യോഗത്തിൽ സംസാരിച്ചു; കൂടുതൽ അറിയാം..
ജീവിതം തന്നെയാണ് ലഹരി; ശിശുദിനത്തിൽ ലഹരി വിരുദ്ധ റാലി ഉദ്ഘാടനം ചെയ്ത് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ; പി.ബി.എം സ്കൂളിൽ നടന്ന പരിപാടി കൂടുതൽ അറിയാം..

കാഞ്ഞങ്ങാട്: ശുചിത്വ മിഷൻ കാസർഗോഡ്, കാഞ്ഞങ്ങാട് നഗരസഭ, എസ്.പി.സി പ്രൊജക്റ്റ് കാസർഗോഡ്, ജനമൈത്രി പോലീസ്, എൻ.എസ്.എസ് നെഹ്റു കോളേജ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലോക വലിച്ചെറിയ വിരുദ്ധ വാചാരണത്തിൻ്റെ ഭാഗമായി കാഞ്ഞങ്ങാട് നഗരത്തിൽ മോക്ക് ഡ്രില്ലും ഫ്ലാഷ്മോബും നാടകവും റാലിയും നടത്തി. പരിപാടി കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ.വി.സുജാത ടീച്ചർ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ബാബു പെരിങ്ങത്ത് അധ്യക്ഷത വഹിച്ചു. അഡീഷണൽ SP പി.ബാലകൃഷ്ണൻ നായർ റാലിയുടെ ഫ്ലാഗ് ഓഫ് നടത്തി. പഞ്ചായത്ത് ജോയിന്റ് ഡയറക്ടർ ജി.സുധാകരൻ മുഖ്യാതിഥിയായി സംസാരിച്ചു. നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാരായ കെ.വി. സരസ്വതി, കല, കെ. പ്രഭാവതി നഗരസഭാ സെക്രട്ടറി മനോജ്. എൻ, ഹരിത കേരളം റിസോഴ്സ് പേഴ്സൺ ബാലചന്ദ്രൻ. കെ, ശുചിത്വമിഷൻ ഡിസ്ട്രിക്ട് കോർഡിനേറ്റർ ജയൻ പി, അസിസ്റ്റന്റ് കോഡിനേറ്റർ സനൽ എം, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ജ്ഞാനേശ്വരി, സോഷ്യൽ പോലീസ് ഡിവിഷൻ കൺവീനർ രാമകൃഷ്ണൻ ചാലിങ്കാൽ, അധ്യാപകരായ സിന്ധു ടീച്ചർ, വഹീദ ടീച്ചർ, ജനമൈത്രി ബീറ്റ് പ്രദീപൻ കോതൊളി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഹൊസ്ദുർഗ് ഇൻസ്പെക്ടർ പി. അജിത് കുമാർ സ്വാഗതവും എസ്.പി.സി അഡീഷണൽ നോഡൽ ഓഫീസർ തമ്പാൻ.ടി നന്ദിയും പറഞ്ഞു. ജനപ്രതിനിധികൾ, പോലീസ് ഉദ്യോഗസ്ഥർ, ഹോസ്ദുർഗ്ഗ് ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെയും ദുർഗ ഹയർ സെക്കൻഡറി സ്കൂളിലെയും എസ്.പി.സി കേഡറ്റുകൾ, നെഹ്റു കോളേജിലെ എൻ.എസ്.എസ് വളണ്ടിയർമാർ എന്നിവർ പങ്കെടുത്തു. വലിച്ചെറിയലിന് എതിരെ കുട്ടികൾ അവതരിപ്പിച്ച ബോധവൽക്കരണ നാടകവും, ഫ്ലാഷ് മോബും ശ്രദ്ധേയമായി. പൊതു ഇടങ്ങളിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നതിനെതിരെ ശക്തമായി പ്രവർത്തിക്കാൻ പൊതുസമൂഹത്തോട് സുജാത ടീച്ചർ ആഹ്വാനം ചെയ്തു. നാടകത്തിൽ ശ്രദ്ധേയമായ വേഷം ചെയ്ത മോഹനൻ പെരിയയെ ചടങ്ങിൽവച്ച് പൊന്നാടയണിച്ച് ആദരിച്ചു.
Also Read











