Categories
കാസർകോട് ജില്ലാ കളക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു; അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 26
Trending News





കാസര്‍കോട്: ജില്ലാ കളക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിൻ്റെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. 2024-25 വര്‍ഷം ബിരുദം/ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം. താഴെക്കൊടുത്ത ഗൂഗിള്‍ ഫോമിലൂടെ അപേക്ഷ സമര്‍പ്പിക്കാം. ഇമെയിൽ dcipksd2025@gmail.com അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 26. പ്രതിഫലം ഉണ്ടായിരിക്കുന്നതല്ല.
Also Read
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കുള്ള കൂടിക്കാഴ്ച്ച മെയ് 28 ന് രാവിലെ ഒമ്പത് മണിക്ക് നടക്കും. ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയാണ് ഇന്റേണ്‍ഷിപ്പ് കാലാവധി. ഇന്റേണ്‍ഷിപ്പ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ജില്ലാ കളക്ടറുടെ സര്‍ട്ടിഫിക്കറ്റ് നല്‍കും. ജില്ലാ ഭരണസംവിധാനത്തിൻ്റെ ഭാഗമായി വിവിധ വകുപ്പുകളിലെ വിവിധ പദ്ധതികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അവസരം ലഭിക്കും. https://docs.google.com/forms/d/e/1FAIpQLSfuFc32lsPX-JzjjcMrL3iGNMSlupXfivZYXhj9nFe8j_gHgA/viewform?usp=sharing&ouid=106600532545371788585

Sorry, there was a YouTube error.