Categories
നിർത്തിയിട്ട ലോറിക്ക് പിറകിൽ മറ്റൊരു ലോറി ഇടിച്ച് അപകടം; ക്യാബിനിൽ കുടുങ്ങി ഡ്രൈവർ
Trending News





കാസറഗോഡ്: കാസറഗോഡ് മൊഗ്രാൽ ദേശീയപാത 66 ൽ വാഹനാപകടനം. നിർത്തിയിട്ട ടോറസ് ലോറിക്ക് പിറകിൽ മറ്റൊരു ടോറസ് ലോറി ഇടിച്ചു. വ്യാഴാഴ്ച പുലർച്ച ആറുമണിയോടെയാണ് നിയന്ത്രണം തെറ്റിയുള്ള അപകടം. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ ക്യാബിൻ പൂർണ്ണമായും തകർന്നു. ഡ്രൈവർ ക്യാബിനിൽ കുടുങ്ങിയ നിലയിലായിരുന്നു. ഫെയർ ഫോഴ്സ് ഉദ്യോഗസ്ഥർ ഏറെനേരം പണിപെട്ട് ഹൈഡ്രോളിക്ക് കട്ടർ ഉപയോഗിച്ച് ക്യാബിൻ കട്ട് ചെയ്താണ് ഡ്രൈവറെ പുറത്തെടുത്തത്.
Also Read
സീനിയർ ഫയർ അന്റ് റെസ്ക്യൂ ഓഫീസർ വി.എൻ വേണുഗോപാലിൻ്റെ നേതൃത്വത്തിൽ സേനാംഗങ്ങൾ
കാലിനു പരിക്കുപറ്റിയ ഡ്രൈവറെ ആംബുലൻസിൽ തൊട്ടടുത്തുള്ള ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സേനാംഗങ്ങളായ അജേഷ്.കെ ആർ, രാജേഷ്. പി, അമൽരാജ്.ടി, ജിതിൻ കൃഷ്ണൻ കെ.വി, ഹോം ഗർഡ് പ്രവീൺ ടിവി, എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായിരുന്നു.

Sorry, there was a YouTube error.