
കാസറഗോഡ്: കേരള ജല അതോറിറ്റിയുടെ ജല വിതരണ പൈപ്പ് ലൈൻ അറ്റകുറ്റപ്പണി നടത്തുന്നതിനാൽ കാസർകോട് തളങ്കര ഭാഗത്ത് നവംബർ 14ന് ജല വിതരണം തടസപ്പെടും. ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ജല അതോറിറ്റി സബ് ഡിവിഷൻ അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
