Categories
വയനാട് ദുരന്തം, മുസ്ലിം ലീഗ് ധനസമാഹരണം 15 കോടിയും കടന്ന് മുന്നേറുകയാണ്; പൊതുജനം കാണിക്കുന്നത് രാഷ്ട്രീയം മറന്നുള്ള വിശ്വാസം; സ്പെഷ്യൽ റിപ്പോർട്ട്
Trending News





ചാനൽ ആർ.ബി സ്പെഷ്യൽ റിപ്പോർട്ട്: വയനാട് ദുരിതബാധിതരെ സഹായിക്കാൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ആഹ്വനം ചെയ്ത മുസ്ലിം ലീഗിൻ്റെ ധനസമാഹരണം 15 കോടിയും കടന്ന് മുന്നേറുകയാണ്. “ഫോർ വയനാട്” എന്ന പേരിലാണ് വയനാട് പുനരധിവാസ ഫണ്ട് സമാഹരണം മുസ്ലിം ലീഗ് സ്റ്റേറ്റ് കമ്മിറ്റി ആരംഭിച്ചത്. ഈ പദ്ധതിക്ക് ആളുകൾ ഇപ്പോഴും തുക കൈമാറികൊണ്ടിരിക്കുകയാണ്. ഏറെ സുതാര്യമായി മുസ്ലിം ലീഗ് പണം ചെലവഴിക്കും എന്ന വിശ്വാസമാണ് ആളുകൾക്കുള്ളത്. പ്രത്യേക ആപ്പ് വഴി പണം സ്വീകരിക്കാനും, എത്ര അക്കൗണ്ടിൽ വന്നു എന്നത് എല്ലാവർക്കും വ്യക്തമാകുന്ന നിലയിലുമാണ് പണം സമാഹരിച്ചുവരുന്നത്. 10 കോടി കടക്കും എന്നാണ് ആദ്യ നിഗമനം. എന്നാൽ ധനസമാഹരണ സമയം തികയുംമുമ്പ് 15 കോടി കടന്നു എന്നത് മുസ്ലിം ലീഗിനോടുള്ള വിശ്വാസമാണ് ജനം എടുത്ത് കാണിക്കുന്നത്. ഇതിന് മുമ്പും മുസ്ലിം ലീഗ് ആഹ്വനം ചെയ്ത ധനസമാഹരണം വൻ വിജയമായിരുന്നു. സമാഹരിച്ച തുക അർഹരിലേക്ക് എത്തും എന്നതിൽ പൊതു സമൂഹത്തിന് സംശയമില്ല. ഇതിന് മുമ്പും പല പ്രയാസ ഘട്ടത്തിലും സമാഹരിച്ച പണം അർഹരിലേക്ക് എത്തിച്ചിട്ടുണ്ട് മുസ്ലിം ലീഗ്.
Also Read

Sorry, there was a YouTube error.