തൃപ്പുണിത്തുറയിൽ പടക്ക ശേഖരത്തിൽ ഉഗ്രസ്ഫോടനം; ദുരന്ത ഭൂമിയായി നാട് നടുങ്ങി, ഒരാൾ മരിച്ചു; നാലുപേരുടെ നില ഗുരുതരം, 16 പേര്‍ക്ക് പരിക്കേറ്റു

You are currently viewing തൃപ്പുണിത്തുറയിൽ പടക്ക ശേഖരത്തിൽ ഉഗ്രസ്ഫോടനം; ദുരന്ത ഭൂമിയായി നാട് നടുങ്ങി, ഒരാൾ മരിച്ചു; നാലുപേരുടെ നില ഗുരുതരം, 16 പേര്‍ക്ക് പരിക്കേറ്റു

എറണാകുളം: തൃപ്പൂണിത്തുറ തെക്കുംഭാഗത്ത് പടക്ക ശേഖരത്തിൽ വന്‍ സ്ഫോടനം. അപകടത്തില്‍ ഒരാള്‍ മരിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു. തിരുവനന്തപുരം സ്വദേശി വിഷ്‌ണു ആണ് മരിച്ചത് ഫയർ ഫോഴ്‌സ് എത്തി തീയണച്ചു. ഒരു കിലോമീറ്റർ ചുറ്റളവിൽ ആഘാതമുണ്ടായി. സമീപത്തെ അമ്പതിലധികം വീടുകൾക്ക് കേടുപാടുകൾ ഉണ്ടായി. വെടിക്കെട്ടിന് അനുമതി ഉണ്ടായിരുന്നില്ലെന്ന് ജില്ലാ കളക്ടർ പറഞ്ഞു.

തിങ്കളാഴ്‌ച രാവിലെ 10.30ഓടെയാണ് ഉഗ്രസ്‌ഫോടനം ഉണ്ടായത്. വാഹനത്തില്‍ നിന്ന് പടക്കം മാറ്റുന്നതിനിടെ ആയിരുന്നു സ്ഫോടനം. പുതിയകാവ് ക്ഷേത്ര ഉത്സവത്തിനായി കൊണ്ടുവന്ന പടക്കങ്ങളാണ് പൊട്ടിത്തെറിച്ചത്.

എൻ.എസ്‌.എസ് കരയോഗത്തിൻ്റെ ഷെഡിലാണ് സംഭവം. പടക്കങ്ങൾ സൂക്ഷിക്കുന്നതിനുള്ള ലൈസെൻസ് ഇല്ലാതെയാണ് ഇവിടെ പടക്കങ്ങള്‍ കൊണ്ടുവന്നത്.

സ്‌ഫോടനത്തെ തുടര്‍ന്ന് സമീപത്തെ നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഓഫീസുകളിലും മറ്റ് ജോലിക്കും പോകുന്നവർ പുറത്തു പോയിരുന്നു. വീടുകളിൽ സ്ത്രീകൾ ഭക്ഷണം ഉണ്ടാക്കുന്ന സമയമായിരുന്നു. കുട്ടികൾ സ്‌കൂളിൽ പോയതിനാൽ ആളപായം കുറഞ്ഞു.

സംഭവത്തില്‍ 16 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ വിദഗ്‌ധ ചികിത്സയിലാണ്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.

0Shares