
എറണാകുളം: മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പള്ളിയുടെ വീട്ടിൽ എൻ.ഐ.എ സംഘം റെയ്ഡ് നടത്തുകയാണ്. എറണാകുളം തേവയ്ക്കലിലെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. പുലർച്ചെയാണ് റെയ്ഡ് ആരംഭിച്ചത്. കേരളത്തിൽ അടുത്തിടെ നടന്ന മാവോയിസ്റ്റ് അറസ്റ്റുകളുമായി ബന്ധപ്പെട്ടാണ് പരിശോധന എന്നാണ് വിവരം. വീട്ടിലെ കതക് കുറക്കാത്തതിനാൽ പൂട്ട് തകർത്താണ് എൻ.ഐ.എ സംഘം അകത്ത് കടന്നത്. കൊച്ചിയിലെയും ഹൈദരാബാദിലെയും യുണീറ്റിൽ നിന്നുള്ള എട്ടംഗ എൻ.ഐ.എ സംഘമാണ് റെയ്ഡ് നടത്തുന്നത്. നേരത്തെ മഹാരാഷ്ട്ര ഭീകര വിരുദ്ധ സേന (എ.ടി.എസ്) ചുമത്തിയ കേസിൽ പൂനെ യേർവാഡ ജയിലിൽ നാലു വർഷത്തോളം തടവിലായിരുന്നു മുരളി. 2019ലാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്. 76 ലെ
കായണ്ണ പോലീസ് സ്റ്റേഷൻ ആക്രമണകേസിൽ മുഖ്യപ്രതിയായിരുന്നു.
