
കാസറഗോഡ്: ജില്ലാ പഞ്ചായത്തിലേക്കുള്ള മത്സരം ഇത്തവണ കൂടുതൽ ചൂടുപിടിക്കുകയാണ്. ഇടതിന് വളരെ സ്വാധീനമുള്ള കുറ്റിക്കോൽ ഡിവിഷൻ ഇത്തവണ തലവേദന ആകാനാണ് സാധ്യത. പ്രസിഡന്റ സ്ഥാനാർഥി എന്ന നിലയിൽ LDF ന് വേണ്ടി സാബു എബ്രഹാമാണ് ജനവിധി തേടുന്നത്. അതിന് മറുപടിയുമായി മത്സരം കടുപ്പിക്കാനും സീറ്റ് നേടാനുമുള്ള ലക്ഷ്യത്തിൽ കോൺഗ്രസ് RSP ക്ക് സീറ്റ് കൈമാറി ഏവർക്കും സുപരിചിതനായ കൂക്കൾ ബാലകൃഷ്ണനെ യുഡിഎഫ് സ്ഥാനാർഥിയാക്കി. ഇതോടെയാണ് മത്സരത്തിന് കൂടുതൽ ശ്രദ്ധയാകര്ഷിച്ചത്.
മലയോര ജനതയുടെ പ്രതീക്ഷയും സജീവ പ്രവർത്തനവുമാണ് കൂക്കളിനെ ശ്രദ്ധേയമാക്കുന്നത്. മലബാറിലെ RSP യുടെ ഏക ജില്ലാ പഞ്ചായത്ത് ഡിവിഷനാനാണ് കുറ്റിക്കോൽ. കാസറഗോഡ് ജില്ലാ പഞ്ചായത്തിലേക്കുള്ള RSP യുടെ ആദ്യ മത്സരംകൂടിയാണ്. അതിനാൽ തന്നെ ഏതു വിദേയനെയും സീറ്റ് സ്വാന്തമാക്കുക എന്നത് RSPയുടെ ലക്ഷ്യമാണ്. യുഡിഎഫ് നേതാക്കൾ പൂർണ്ണമായും കുറ്റിക്കോൽ ഡിവിഷനിലേക്ക് കണ്ണുനട്ടിരിക്കുകയാണ്. സാമൂഹ്യ- ജനസേവന രംഗത്ത് വർഷങ്ങളുടെ പരിചയമുള്ള വ്യക്തിയാണ് സ്ഥാനാർഥി എന്നതും രാഷ്ട്രീയത്തിന് അതീതമായി എല്ലാവരെയും കൂട്ടിയോജിപ്പിച്ച് മുന്നിട്ട് നയിക്കുന്ന വ്യക്തിത്വ എന്നതും കൂക്കളിനെ ഇടത് പ്രവർത്തകർക്കിടയിലും സ്വീകാര്യനാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് വിശേഷവുമായി ചാനൽ ആർ.ബി കൂക്കൾ ബാലകൃഷ്ണനുമായി സംസാരിച്ചു. അഭിമുഖം പൂർണ്ണമായും കാണുക.
