Categories
തദ്ദേശ തിരഞ്ഞെടുപ്പ്; കാസറഗോഡ് ജില്ലാ പഞ്ചായത്തില്‍ 62 സ്ഥാനാര്‍ഥികള്‍; 29 പേര്‍ പത്രിക പിന്‍വലിച്ചു; കൂടുതൽ അറിയാം..
Trending News
കാസർകോട് നഗരസഭയിൽ മുസ്ലീം ലീഗിനെ മറി കടക്കാൻ ബി.ജെ.പിക്കാവുമോ.? ചോദ്യങ്ങൾക്ക് മറുപടി നൽകി മുതിർന്ന മാധ്യമ പ്രവർത്തകൻ ടി.എ ഷാഫി; ലീഗിലെ വിമത സ്ഥാനാർത്ഥികൾ.? അഭിമുഖം, കൂടുതൽ അറിയാം..
മുളിയാർ ഗ്രാമ പഞ്ചായത്ത് അടക്കം 6 പഞ്ചായത്തുകളിൽ ഭരണം പിടിക്കുമെന്ന് യു.ഡി.എഫ്; ഉദുമ നിയോജക മണ്ഡലം യു.ഡി.എഫ് കൺവീനറും മുസ്ലിം ലീഗ് നേതാവുമായ കെ.ബി മുഹമ്മദ് കുഞ്ഞി ചാനൽ ആർ.ബിക്ക് നൽകിയ അഭിമുഖം; കൂടുതൽ അറിയാം..
അഞ്ചാം വാർഡിലെ ലീഗ് പ്രവർത്തകരുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും വ്യത്യസ്തത; സ്ഥാനാർത്ഥികളെ സ്വീകരിച്ചത് ചായ സൽക്കാരം ഒരുക്കി; പ്രവർത്തകരുടെ ആവേശത്തിനൊപ്പം കാസറഗോഡ് എം.എൽ.എയും; കൂടുതൽ അറിയാം..

കാസറഗോഡ്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള സമയം തിങ്കളാഴ്ച വൈകീട്ട് മൂന്ന് മണിക്ക് അവസാനിച്ചപ്പോള്‍ ജില്ലാ പഞ്ചായത്തിലെ 18 ഡിവിഷനുകളിലേക്ക് മത്സരരംഗത്തുള്ളത് 62 സ്ഥാനാര്‍ഥികള്‍. ആകെ 91 പേരാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. 29 പേര്‍ പത്രിക പിന്‍വലിച്ചു.
Also Read
മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിലെ 16 ഡിവിഷനുകളിലേക്ക് മത്സരരംഗത്തുള്ളത് 57 സ്ഥാനാര്‍ഥികളാണ്. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച 77 പേരില്‍ 20 പേര്‍ പത്രിക പിന്‍വലിച്ചു. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിലെ 18 ഡിവിഷനുകളിലേക്ക് മത്സരരംഗത്തുള്ളത് 63 സ്ഥാനാര്‍ഥികളാണ്. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച 86 പേരില്‍ 23 പേര്‍ പത്രിക പിന്‍വലിച്ചു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിലെ 14 ഡിവിഷനുകളിലേക്ക് മത്സരരംഗത്തുള്ളത് 44 സ്ഥാനാര്‍ഥികളാണ്. ആകെ സമര്‍പ്പിച്ച 61 പത്രികകളില്‍ 17 പേര്‍ പത്രിക പിന്‍വലിച്ചു.
കാഞ്ഞങ്ങാട് ബ്ലോക്കിലെ 15 ഡിവിഷനുകളിലേക്ക് മത്സര രംഗത്തുള്ളത് 43 സ്ഥാനാര്‍ഥികള്‍. ആകെ 63 പേരാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. 20 പേര്‍ പത്രിക പിന്‍വലിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്തിലെ 15 ഡിവിഷനുകളിലേക്ക് മത്സരരംഗത്തുള്ളത് 46 സ്ഥാനാര്‍ഥികള്‍. ആകെ 88 പേരാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. 42 പേര്‍ പത്രിക പിന്‍വലിച്ചു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിലെ 14 ഡിവിഷനുകളിലേക്ക് മത്സരരംഗത്തുള്ളത് 40 സ്ഥാനാര്‍ഥികള്‍. ആകെ 65 പേരാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. 25 പേര്‍ പത്രിക പിന്‍വലിച്ചു.
കാഞ്ഞങ്ങാട് നഗരസഭയിലെ 47 വാര്‍ഡുകളിലേക്ക് മത്സരരംഗത്തുള്ളത് 139 സ്ഥാനാര്‍ഥികള്‍. ആകെ 231 പേരാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. 92 പേര്‍ പത്രിക പിന്‍വലിച്ചു. നീലേശ്വരം നഗരസഭയിലെ 34 വാര്‍ഡുകളിലേക്ക് മത്സരരംഗത്തുള്ളത് 94 സ്ഥാനാര്‍ഥികള്‍. ആകെ 135 പേരാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. 41 പേര്‍ പത്രിക പിന്‍വലിച്ചു. കാസര്‍കോട് നഗരസഭയിലെ 39 വാര്‍ഡുകളിലേക്ക് മത്സര രംഗത്തുള്ളത് 107 സ്ഥാനാര്‍ഥികള്‍. ആകെ 162 പേരാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. 55 പേര്‍ പത്രിക പിന്‍വലിച്ചു.









