
കാസറഗോഡ്: സ്വർണ്ണ വ്യാപാര രംഗത്ത് വർഷങ്ങളുടെ പാരമ്പര്യമുള്ള കാസർഗോഡ് ബിന്ദു ജ്വല്ലറിയിൽ കഴിഞ്ഞ നാല് ദിവസങ്ങളിലായി നടന്ന ആന്റിക് ഫെസ്റ്റിന് സമാപനമായി. ആർട്ടിസ്റ്റിക് വണ്ടേഴ്‌സ് ഓഫ് ഇന്ത്യ സീസൺ- 2 എന്ന പേരിലാണ് ഫെസ്റ്റ് സംഘടിപ്പിച്ചത്. AWOI-2 season 2 (Artistique Wonders of India) നവംബർ 20 മുതൽ 24 വരെ ബിന്ദു ജ്വല്ലറിയുടെ കാസറഗോഡ് ഷോറൂമിലായിരുന്നു പരിപാടി. ഫെസ്റ്റിൻ്റെ ഉദ്‌ഘാടനം പ്രമുഖ വ്യവസായിയും കരാറുകാരനുമായ ബേർക്ക അബ്ദുല്ല ഹാജി നിർവഹിച്ചു. പരിപാടിയിൽ വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ ആദരിച്ചു.

കാസറഗോഡ് കാരുടെ അഭിമാനമായി ആദ്യ വനിതാ കിളിമഞ്ചാരോ പര്വതാരോഹണയായ അഖില മുരളീധരൻ, MSc Food Safety & Biotechnology ഗോൾഡ് Medalist ആയ വൈഷ്ണവി, All India Federation of Master Printers (AIFMP) നാഷണൽ വൈസ് പ്രസിഡന്റ് സൗത്ത് സോൺ ആയി തെരെഞ്ഞെടുക്കപ്പെട്ട ഉത്തരദേശം MD മുജീബ് അഹമ്മദ് എന്നിവരെയാണ് ആദരിച്ചത്. നാല് ദിവസങ്ങളിലായി നടന്ന ഫെസ്റ്റിന് നിരവധി ഉപഭോക്താക്കളാണ് എത്തിയത്. മാനേജ്‍മെന്റ്റ് പ്രതീക്ഷിച്ചതിലും അപ്പുറമായിരുന്നു ജനപങ്കാളിത്തം. കസ്റ്റമേഴ്സിന് കൂടുതൽ ഓഫറുകളും ഒരു പുത്തൻ ഷോപ്പിംഗ് ആനന്ദവും നൽകുന്നതിനായി ഡിസംബറിൽ ക്രിസ്മസ് & ന്യൂ ഇയർ പ്രമാണിച്ച് “വർണ്ണോത്സവം” എന്നപേരിൽ വിപുലമായ പരിപാടിക്ക് ഒരുങ്ങുകയാണ് ബിന്ദു ജ്വല്ലറി. വിവിധ ദിവസങ്ങളിലായി നടന്ന പരിപാടിയിൽ വിവിധ മേഖലകളിലെ ഒട്ടനവധി വ്യക്തിത്വങ്ങൾ പങ്കടുത്തതായി മാനേജ്‌മെന്റ്റ് പ്രതിനിധികൾ അറിയിച്ചു.
