Trending News


ബെംഗളൂരു: ഐ.പി.എൽ കിരീടം നേടിയ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിൻ്റെ വിജയാഘോഷത്തിനിടെ
ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരിൽ ഒരു പെൺകുട്ടിയും. 14കാരിയായ ദിവ്യാംശിയാണ് മരിച്ചത്. അപകടത്തിൽ ഇതുവരെ 11 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. അമ്പതിലേറെ പേര്‍ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ഇവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. മരണ സംഖ്യ കൂടാനാണ് സാധ്യത. ജനക്കൂട്ടം നിയന്ത്രണാതീതമായിരുന്നു. അതേസമയം അപകട വിവരം അറിയാതെ ചടങ്ങിൽ പങ്കടുത്ത് ട്രോഫി കൈമാറുകയും ഫോട്ടോ എടുക്കുകയും ചെയ്ത് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിനെതിരെ ആരോപണം ഉയർന്നു.
തിക്കും തിരക്കും കാരണം ആംബുലൻസുകൾക്ക് അപകട സ്ഥലത്തേയ്ക്ക് എത്തിച്ചേരാൻ ബുദ്ധിമുട്ട് നേരിട്ടത് മരണ സംഖ്യ കൂടാൻ കാരണമായി. രക്ഷാപ്രവര്‍ത്തനങ്ങൾ വളരെ ബുദ്ധിമുട്ടിയാണ് നടന്നത്. ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് ബെംഗളൂരുവിൽ ഉണ്ടായിരിക്കുന്നത്. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള ടീമുകളിലൊന്നാണ് ആര്‍.സി.ബി. അത്തരത്തിലൊരു ടീമിൻ്റെ വിക്ടറി പരേഡ് നടത്താൻ ആവശ്യമായ ക്രമീകരണങ്ങളൊന്നും തന്നെ ബെംഗളൂരുവിൽ ഏര്‍പ്പെടുത്തിയിരുന്നില്ല. ലക്ഷകണക്കിന് ആളുകൾ തടിച്ചുകൂടുമ്പോൾ വെറും ആയിരകണക്കിന് പോലീസുകാർ മാത്രമാണ് ഉണ്ടായിരുന്നത്. സംഭവം വലിയ വിവാദങ്ങൾക്ക് ഇഡാ നൽകിയിട്ടുണ്ട്. കോൺഗ്രസ് ഭരിക്കുന്ന കർണ്ണാടകയിൽ അടുത്ത നീക്കങ്ങൾ എന്താകും എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

Sorry, there was a YouTube error.