Categories
ലഹരി മാഫിയ വിളയാട്ടം; ഉറക്കം നടിച്ച് സർക്കാർ; പ്രതിഷേധവുമായി മുസ്‌ലിം യൂത്ത് ലീഗ്; “നൈറ്റ് അലേർട്” എട്ടിന് കാസർകോട്
Trending News





കാസർകോട്: വർധിച്ചുവരുന്ന ലഹരി മാഫിയ അതിക്രമങ്ങൾക്ക് പ്രതിരോധം തീർക്കേണ്ട സംസ്ഥാന സർക്കാർ ഉറക്കം നടി ക്കുമ്പോൾ പ്രതിഷേധമുയർത്തി മുസ്‌ലിം യൂത്ത് ലീഗ് രംഗത്ത് വരികയാണ്. നൈറ്റ് അലേർട് എന്ന പേരിൽ മാർച്ച് എട്ടിന് കാസർകോട് പുതിയ ബസ്റ്റാന്റിനടുത്ത് എം.ജി റോഡിൽ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. ലഹരി വിരുദ്ധ കാമ്പയിൻ്റെ ഭാഗമായി സംസ്ഥാന കമ്മിറ്റി നിർദേശപ്രകാരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. രാത്രി 10 മണി മുതൽ എം.ജി റോഡിൽ പ്രത്യേകം തയ്യാറാക്കിയ പ്രതിഷേധ ഗാലറിയിലാണ് നൈറ്റ് അലേർട് . പുലർച്ചെ വരെ നടക്കുന്ന നൈറ്റ് അലേർട്ടിൽ ലഹരി മാഫിയക്ക് ഒത്താശ ചെയ്ത് കൊടുക്കുന്ന സംസ്ഥാന സർക്കാറിനെതിരെ പ്രതിഷേധമുയരും. മുസ്‌ലിം ലീഗ് നേതാക്കളും സാമൂഹ്യ സാംസ്‌കാരിക മീഡിയ രംഗത്തെ പ്രമുഖരും സംബന്ധിക്കും. ലഹരി മാഫിയക്കെതിരെ നിലപാട് സ്വീകരിക്കുന്ന മുഴുവൻ ആളുകളും പരിപാടിയുമായി സഹകരിക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂർ ജനറൽ സെക്രട്ടറി സഹീർ ആസിഫ് എന്നിവർ അഭ്യർത്ഥിച്ചു.
Also Read

Sorry, there was a YouTube error.