Trending News
മുൻ മുഖ്യമന്ത്രി സി.എച്ച്ൻ്റെ നാമധയത്തിൽ ജില്ലയിലുള്ള ഏക കലാലയം; കുമ്പള സൂരംബയലിലുള്ള സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ സീനിയർ സെക്കണ്ടറി സ്കൂളിനെ പരിചയപ്പെടാം..
കാസർകോട് കാറ്റിലും മഴയിലും കൂറ്റൻ പരസ്യബോർഡ് മറിഞ്ഞു വീണു; ആളപായമില്ല, ഇരുചക്ര വാഹനങ്ങൾ തകർന്നു, വൻ ദുരന്തമാണ് ഒഴിവായത്
അജ്മീര്‍ പള്ളിയിലും സംഘപരിവാര്‍, അമ്പലം പൊളിച്ച് പണിതതെന്ന് ആരോപണം; പുരാവസ്തു വകുപ്പ് സര്‍വേ നടത്തണമെന്ന് മേയര്‍
ബെർലിൻ: ജർമ്മൻ ഫുട്ബോളിൽ ചരിത്രം കുറിച്ച് ബയർ ലേവർകുസൻ. എല്ലാ ഫുട്ബോൾ ലീഗുകളിലുമായി തുടർച്ചയായി 33 വിജയങ്ങൾ നേടുന്ന ജർമ്മൻ ക്ലബായി ലേവർകുസൻ. ഇന്ന് നടന്ന മത്സരത്തിൽ മയിൻസിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജപ്പെടുത്തിയതോടെയാണ് സാബി അലൻസയും സംഘവും ചരിത്രം കുറിച്ചത്.
Also Read
തുടർച്ചയായി 32 വിജയങ്ങളെന്ന ബയേൺ മ്യൂണികിൻ്റെ റെക്കോർഡാണ് ഇനി ലേവർകുസൻ്റെ പേരിൽ കുറിക്കപ്പെടുക. ബുന്ദസ്ലിഗ കിരീടപ്പോരാട്ടത്തിൽ ബയേൺ മ്യൂണികിനേക്കാൾ 11 പോയിന്റ് മുന്നിലെത്താനും ലേവർകുസന് സാധിച്ചു. 23 മത്സരങ്ങൾ കളിച്ച സാബിയുടെ സംഘത്തിന് 19ലും വിജയിക്കാൻ സാധിച്ചു. നാല് മത്സരങ്ങൾ സമനില ആയപ്പോൾ സീസണിൽ ലേവർകുസൻ തോൽവി അറിഞ്ഞിട്ടില്ല.
മയിൻസിനെതിരായ മത്സരത്തിൽ മൂന്നാം മിനിറ്റിൽ തന്നെ ലേവർകുസൻ മുന്നിലെത്തി. ഗ്രാനിറ്റ് ഷാക്കയുടെ ഗോളിലാണ് ലേവർകുസൻ മുന്നിലെത്തിയത്. എന്നാൽ ഏഴാം മിനിറ്റിൽത്തന്നെ ഡൊമിനിക് കോഹ്റിൻ്റെ ഗോളിൽ മയിൻസ് സമനില പിടിച്ചു. എങ്കിലും രണ്ടാം പകുതിയിൽ 68-ാം മിനിറ്റിൽ റോബർട്ട് ആൻഡ്രിച്ചിൻ്റെ ലോങ് റേഞ്ച് ഗോളിൽ മത്സരവിധിയെഴുതി.
കോടികളുടെ കണക്ക്; ആരാണ് രാജീവ് ചന്ദ്രശേഖർ.?
മോദി പറഞ്ഞു പറ്റിച്ചത് / ഇത് കേട്ട് നിങ്ങൾ തന്നെ പറയു.. പറഞ്ഞത് ശരിയല്ലേ.?
ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre