കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ അധ്യക്ഷതയിൽ ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും; ഉള്ളാൾ ഉറൂസിന് 24 ന് തുടക്കമാകും

You are currently viewing കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ അധ്യക്ഷതയിൽ ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും; ഉള്ളാൾ ഉറൂസിന് 24 ന് തുടക്കമാകും

കാസർകോട്: ദക്ഷിണേന്ത്യയിലെ പ്രമുഖ തീർത്ഥാടന കേന്ദ്രവും കർണ്ണാടക മംഗലാപുരത്തിനടുത്തുള്ള ഉള്ളാൾ ദർഗ്ഗയിൽ ഉറൂസിന് 24 ന് തുടക്കമാകും. ഉള്ളാൾ സയ്യിദ് മുഹമ്മദ് ശരീഫുൽ മദനി 432-ാം വാർഷികവും 22-ാം പഞ്ചവാർഷിക ഉറൂസ് മുബാറകിനാണ് 2025 ഏപ്രിൽ 24 ന് തുടക്കമാകുന്നത്. മെയ് 18 വരെ നീണ്ടുനിൽക്കുന്ന പരിപാടികളിൽ പ്രമുഖ പണ്ഡിതരും കേന്ദ്ര-സംസ്ഥാന മന്ത്രിമാരും സംബന്ധിക്കുമെന്ന് ദർഗ്ഗ കമ്മിറ്റി ഭാരവാഹികൾ ഭാരവാഹികൾ കാസർകോട് പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഉദ്ഘടന ചടങ്ങിൽ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരും സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും പങ്കടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

24 ന് വൈകീട്ടാണ് ഉദ്‌ഘാടന ചടങ്ങ്. ഉള്ളാൾ ഖാസിയും ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയുമായ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ അധ്യക്ഷതയിൽ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പരിപാടി ഉദ്ഘാടനം ചെയ്യും. വിവിധ ദിവസങ്ങളിലായി നടക്കുന്ന പരിപാടികളിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ, സ്പീക്കർ യു.ടി ഖാദർ, സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ, സയ്യിദ് ഇബ്രാഹിമുൽ ഖലീൽ അൽ ബുഖാരി, പേരോട് അബ്ദുൽ റഹ്‌മാൻ സഖാഫി, അബ്ദുൽ ഹമീദ് മുസ്‌ലിയാർ മാണി തുടങ്ങിയവർ സംബന്ധിക്കും. വാർത്ത സമ്മേളനത്തിൽ ഉള്ളാൾ ദർഗ്ഗ കമ്മിറ്റി പ്രസിഡന്റ് ഹനീഫ ഹാജി, വൈസ് പ്രസിഡന്റ് യു.എം അഷ്‌റഫ് അഹ്‌മദ്, ജനറൽ സെക്രട്ടറി ശിഹാബുദ്ദീൻ സഖാഫി, ഫിനാൻസ് സെക്രട്ടറി നാദിമുർ റഹ്‌മാൻ, മദനി കന്തൽ സൂപ്പി മദനി എന്നിവർ സംബന്ധിച്ചു.

0Shares