Categories
Kerala local news news

ലഹരിക്കെതിരെ “പുതിയ പ്രഭാതം” തീർത്ത് രാവണേശ്വരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ

രാവണീശ്വരം: ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ രാവണീശ്വരത്തു നടന്നു വരുന്ന ഫുട്ബോൾ കോച്ചിംഗ് ക്യാമ്പിൻ്റെ ഭാഗമായി ലഹരിക്കെതിരായ സന്ദേശം നൽകിക്കൊണ്ട് രവണീശ്വരം സ്കൂളിലെ കുട്ടികൾ, രക്ഷിതാക്കൾ, സ്കൂൾ പി.ടി.എ, എസ്.എം.സി, മദർ പി.ടി.എ ഭാരവാഹികൾ, അധ്യാപകർ, നാട്ടുകാർ എന്നിവർ കൈകോർത്തുകൊണ്ട് അറബികടലിൻ്റെ തിരമാലകളെ സാക്ഷിയാക്കി ബേക്കൽബീച്ചിൽ രാവിലെ 7 മണിക്ക് കൈകോർത്ത് ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. അധികൃതർ നടത്തിവരുന്ന ലഹരി വിരുദ്ധ ക്യാമ്പയിന് വിദ്യാലയത്തിൻ്റെ പൂർണ്ണ പിന്തുണയും എല്ലാവിധ ആശംസകളും അറിയിച്ചു. ലഹരി “പഠനത്തോട്, കലയോട്, കളിയിടങ്ങളോട്” എന്ന സന്ദേശം കുട്ടികളിൽ എത്തിക്കുന്നതിന് വേണ്ടിയാണു പരിപാടി സംഘടിപ്പിച്ചത്. പങ്കാളിത്തം കൊണ്ടും, സംഘാടനം കൊണ്ടും ലഹരിക്കെതിരായി നടക്കുന്ന ബോധവൽക്കരണങ്ങളുടെ കൂട്ടത്തിൽ ശ്രദ്ധേയമായി ബേക്കൽ ബീച്ചിലെ ഈ ഒത്തുചേരൽ ഉദുമ എം.എൽ. എ സി.എച്ച്. കുഞ്ഞമ്പു പരിപാടി ഉത്ഘാടനം ചെയ്തു.

കാസറഗോഡ് എ.എസ്.പി ബാലകൃഷ്ണൻ നായർ ലഹരി വിരുദ്ധ സന്ദേശം നൽകി. പി.ടി.എ പ്രസിഡന്റ്‌ പി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. അജാനൂർ ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കെ സബീഷ്, എസ്.എം. സി ചെയർമാൻ എ.വി. പവിത്രൻ, മദർ പി.ടി.എ പ്രസിഡന്റ്‌ ധന്യഅരവിന്ദ്, സതീശൻ മാസ്റ്റർ, സ്പോർട്സ് സബ് കമ്മിറ്റി കൺവീനർ കെ.വി. ബിജു രാമഗിരി, ചെയർമാൻ ശശി ചിറക്കാൽ, കോച്ച് സന്തോഷ്‌ മടിക്കൈ, പ്രവീൺ രാമഗിരി, ശിവന്യ മുക്കൂട് എന്നിവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ കെ.മധുസൂദനൻ സ്വാഗതവും. ഹെഡ്മിസ്സ്‌ട്രെസ് പി. ബിന്ദു ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കലും നിർവഹിച്ചു. സ്പോർട്സ് അദ്ധ്യാപിക ലീമ സെബാസ്റ്റ്യൻ നന്ദി രേഖപ്പെടുത്തി സംസാരിച്ചു. പി.ടി.എ, എസ്.എം.സി, മദർ പി.ടി.എ, കമ്മിറ്റി മെമ്പർമാരായ ശശി കെ.വി കാലിചാമരം, പി. മഞ്ജുനാഥൻ, പി. അനീഷ് ദീപം, പി. പ്രകാശൻ. പി. രോഹിണി വിജയൻ, വിജയൻ അരീക്കര, സുരേഖ നന്ദു, സജിത ചന്ദ്രൻ, കെ.വി. ബാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകി പി.സനൽകുമാർ, ഗണേഷ് ബാബു, ഷിജിത്ത് മുക്കൂട്, അമീൻ രാമഗിരി, അരവിന്ദൻ മാക്കി, എ. അജയൻ മാസ്റ്റർ തുടങ്ങി ഒട്ടേറെ രക്ഷിതാക്കളും പങ്കെടുത്തു. ഫുട്ബോൾ കോച്ചിംഗ് ക്യാമ്പിൻ്റെ ഭാഗമായി നീലേശ്വരം ഇ.എം.എസ് സിന്തറ്റിക് സ്റ്റേഡിയത്തിൽ കുട്ടികൾക്ക് പരിശീലനം നൽകുകയുമുണ്ടായി.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest