Categories
ഭീതി ഒഴിയുന്നില്ല; കേരളാ തീരത്ത് ഇത് രണ്ടാം കപ്പലപകടം; കപ്പലിലെ പൊട്ടിത്തെറിയിൽ തീ ആളിപടർന്നു; 157 കണ്ടെയ്നറുകളിൽ; സംഭവിക്കുന്നത്..
Trending News


തിരുവനന്തപുരം: കേരളാ തീരത്ത് കപ്പലിന് തീപിടിച്ച് വൻ അപകടം. സിംഗപ്പൂർ കമ്പനിയുടെ ഉടമസ്ഥതയിലുള്ള വാൻഹായ് 503 എന്ന കപ്പൽ കോഴിക്കോട് തീരത്ത് നിന്നും 144 കി.മി വടക്ക് പടിഞ്ഞാറ് ഉൾക്കടലിലാണ് അപകടത്തിൽപെട്ടത്. കൊളംബോയിൽ നിന്നും മുബൈ തീരത്തേക്ക് പോവുകയായിരുന്നു ചരക്ക് കപ്പൽ. അപകട വിവരം കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സ്ഥിരീകരിച്ചു. അപകട സ്ഥലം ബേപ്പൂരിൽ നിന്ന് 70 നോട്ടിക്കൽ മൈലും അഴീക്കലിൽ നിന്ന് 40 നോട്ടിക്കൽ മൈലും അകലത്തിലാണ്. കപ്പലിൽ 22 പേരാണ് ഉണ്ടായിരുന്നത്. ഇവരിൽ 18 പേരെ രക്ഷപെടുത്തി. നാലുപേരെ കാണാനില്ല. അപകട സമയം സ്വയം രക്ഷക്ക് കടലിൽ ചാടിയ ജീവനക്കാരിൽ നാലുപേരെയാണ് കാണാതായത്. നാവികസേന രക്ഷിച്ചവരിൽ അഞ്ച് പേർക്ക് പരിക്കുണ്ട്. പരിക്കേറ്റവർക്ക് പ്രാഥമിക ശുശ്രൂഷ നൽകി. രക്ഷിച്ചവരെ ചികിത്സക്കും മറ്റുമായി മംഗലാപുരത്തേക്ക് എത്തിക്കാനാണ് സാധ്യത. കപ്പലിലെ ജീവനക്കാരിൽ ഇന്ത്യക്കാർ ഇല്ല എന്നാണ് വിവരം. നാവികസേനയുടെയും കോസ്റ്റ് ഗാർഡിൻ്റെയും കപ്പലുകൾ സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. കപ്പലിലെ തീ ആണയിക്കാനാണ് ശ്രമം നടത്തുന്നത്. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. തീ ആളിപടരാൻ സാധ്യതയുള്ള വസ്തുക്കളാണ് കപ്പലിലെ കണ്ടൈനറുകളിലുള്ളത്. 157 കണ്ടെയ്നറുകളിൽ അപകടകരമായ വസ്തുക്കളുണ്ടെന്നാണ് വിവരം. വിവിധ തരം ആസിഡുകൾ, ലിഥിയം ബാറ്ററികൾ, ഗൺ പൗഡർ, ടർപെന്റൈൻ അടക്കം തീപിടിത്തത്തിന് സാധ്യതയുള്ള വസ്തുക്കളും കണ്ടെയ്നറുകളിലുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. കപ്പൽ പൂർണ്ണമായും കത്തിയമരാനും മുങ്ങാനും സാധ്യതയുണ്ട്. തീ അണയ്ക്കാനായി ഇന്ത്യയുടെ അഞ്ച് സൈനിക കപ്പലുകളാണ് സ്ഥലത്ത് ശ്രമം തുടരുന്നത്. അതേസമയം ദുരന്തം നടന്ന ഉടൻ രക്ഷാപ്രവർത്തനം നടത്തിയ ഇന്ത്യ സേനയെ അഭിനന്ദിച്ച് സിംഗപ്പൂർ രംഗത്ത് വന്നു.
Also Read

Sorry, there was a YouTube error.