Categories
CCWO ബാലവേല വിരുദ്ധ ദിനാചരണ ബോധവൽക്കരണം നടത്തി; ഇൻസ്‌പെക്ടർ വിപിൻ നോട്ടിസ് പ്രകാശനം ചെയ്തു
Trending News





കാസറഗോഡ്: ചൈൽഡ് കെയർ & വെൽഫെയർ ഓർഗനൈസേഷൻ കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബാല വേല വിരുദ്ധ ദിനാചരണം നടത്തി. ഇതിൻ്റെ ഭാഗമായി വ്യാപര സ്ഥാപനങ്ങൾ, വഴിയോര കച്ചവടക്കാർ, മറ്റ് ഓഫീസുകൾ എന്നിവിടങ്ങളിൽ ബോധവൽക്കരണ നോട്ടീസ് നൽകി. വിദ്യാനഗർ ഇൻസ്‌പെക്ടർ ഓഫ് പോലീസ് വിപിൻ യു.പി നോട്ടിസ് പ്രകാശനം ചെയ്തു. സി.സി.ഡബ്ലൂ.ഒ ജില്ലാ ചെയർമാൻ ബി.അഷറഫിന് നൽകിയാണ് ബോധവൽകരണ നോട്ടിസ് പ്രകാശനം ചെയ്തത്. സി.സി.ഡബ്ല്യൂ.ഒ ദേശീയ സമിതി പ്രസിഡന്റ് സുനിൽ മളിക്കാൽ, ഭരണ സമിതി വൈസ് പ്രസിഡന്റ് ഉമ്മർ പാടലഡുക്ക, ഭരണ സമിതി അംഗം ജയപ്രസാദ്, റിട്ട. Aസബ് ഇൻസ്‌പെക്ടർ ധനരാജ്, വി.എം ഡോ. അശ്വിൻ എന്നിവർ നേതൃത്വo നൽകി.
Also Read

Sorry, there was a YouTube error.