Trending News





പാലക്കാട്: ബി.ജെ.പി നേതൃത്വവുമായി തെറ്റി പിരിഞ്ഞ സന്ദീപ് വാര്യര്‍ കോൺഗ്രസിൽ ചേർന്നു. കോൺഗ്രസുമായി കഴിഞ്ഞ രണ്ടാഴ്ചയായി നടന്ന ചര്‍ച്ചകൾക്ക് ശേഷമാണ് സന്ദീപിൻ്റെ രാഷ്ട്രീയ മാറ്റം. പാലക്കാട് തെരഞ്ഞെടുപ്പ് അന്തിമ ഘട്ടത്തിലേക്ക് നീങ്ങവേയാണ് അപ്രതീക്ഷിത ട്വിസ്റ്റ്. ചര്‍ച്ചക്ക് ശേഷം ഇന്നലെ രാത്രിയാണ് എ.ഐ.സി.സി സന്ദീപിനെ കോൺഗ്രസിൽ പ്രവേശിപ്പിക്കുന്നതിനുള്ള അനുമതി KPCC ക്ക് നൽകിയത്. ഇതിന് പിന്നാലെയാണ് ഇന്ന് സന്ദീപ് വാര്യര്‍ ഔദ്യോഗികമായി കോൺഗ്രസിൽ ചേർന്നത്. കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അടക്കമുള്ള നേതാക്കൾ സന്ദീപിനെ ഷാളണിയിച്ച് സ്വീകരിച്ചു.
Also Read
യു.ഡി.എഫ് നേതാക്കളുടെ സാന്നിധ്യത്തിലാണ് പാർട്ടി പ്രവേശനം. ബി.ജെ.പി നേതൃത്വത്തെ പരസ്യമായി വെല്ലുവിളിച്ചാണ് സന്ദീപിൻ്റെ കൂടുമാറ്റം എന്നതും കേരളം ഉറ്റുനോക്കുകയാണ്. സംഘപരിവാർ ആശയം പൂർണ്ണമായും വിട്ടതായും ഇനി മുതൽ മരണം വരെ ഒരു കോൺഗ്രസ്സുകാരനായി തുടരുമെന്നും സന്ദീപ് മാധ്യമങ്ങളോട് പറഞ്ഞു. സി.പി.എമ്മും സി.പി.ഐയും സന്ദീപിനെ ഇടത് പാർട്ടിയിലേക്ക് ക്ഷണിച്ചെങ്കിലും ചര്‍ച്ചകൾക്ക് ശേഷം സന്ദീപ് കോൺഗ്രസിൽ ചേരാനാണ് തീരുമാനമെടുത്തത്.

Sorry, there was a YouTube error.