പുഞ്ചിരിക്കുന്ന മുഖം; സന്തോഷത്തോടെയുള്ള വീഡിയോകൾ; വല്യേമ്മേ എന്ന വിളിയും അമ്മയോടുള്ള ചില കുനിസ്റ്റ് ചോദ്യങ്ങളും; സോഷ്യൽ മീഡിയ താരം ചിന്നു പാപ്പു എന്തിന് ആത്മഹത്യ ചെയ്തു.? ഉത്തരം തേടി പോലീസ്; കൂടുതൽ അറിയാം..

You are currently viewing പുഞ്ചിരിക്കുന്ന മുഖം; സന്തോഷത്തോടെയുള്ള വീഡിയോകൾ; വല്യേമ്മേ എന്ന വിളിയും അമ്മയോടുള്ള ചില കുനിസ്റ്റ് ചോദ്യങ്ങളും; സോഷ്യൽ മീഡിയ താരം ചിന്നു പാപ്പു എന്തിന് ആത്മഹത്യ ചെയ്തു.? ഉത്തരം തേടി പോലീസ്; കൂടുതൽ അറിയാം..

കാസറഗോഡ്: സോഷ്യൽ മീഡിയ ഇൻഫ്യൂവൻസറായ യുവതി കാസറഗോഡ് ആസാദ് നഗറിലെ വാടക വീട്ടിൽ തുങ്ങി മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കുടുംബം നൽകിയ പരാതിയിലാണ് അന്വേഷണം നടക്കുന്നത്. പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ ആത്മഹത്യ എന്നത് വ്യക്തമെങ്കിലും ആൺ സുഹൃത്തുമായുള്ള ബന്ധവും മറ്റു കാര്യങ്ങളും പുറത്തുവരേണ്ടതുണ്ട്. നിലവിൽ ആൺ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയാണ്. ഇരുവരുടെയും ഫോൺകോളുകൾ വാട്സ് ആപ്പ് ചാറ്റുകൾ, മെസ്സജുകൾ, പരിശോധിക്കുകയാണ്. ഡിലീറ്റ് ചെയ്ത മെസ്സേജുകളും സൈബർ സെൽ ഉദ്യോഗസ്ഥർ വീണ്ടെടുക്കും എന്നാണ് വിവരം. ചിന്നു പാപ്പു എന്തിന് ആത്മഹത്യ ചെയ്തു.? എന്ന ചോദ്യമാണ് ഉയരുന്നത്.

ആദൂർ സ്വദേശിയായ ചിന്നു പാപ്പു എന്ന രേഷ്മയാണ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയും കൂടിയായ 25 കാരി ഒരു മാസം മുമ്പാണ് നിയമപരമായി വിവാഹ മോചനം നേടിയത്. കാസറഗോഡ് ചൗക്കിക്കടുത്തുള്ള ആസാദ് നഗറിൽ താമസമാക്കിയ രേഷ്മ “ചിന്നു പാപ്പു” എന്ന പേരിൽ സോഷ്യൽ മീഡിയ പ്ലേറ്റ് ഫോമുകൾ വഴി വീഡിയോകൾ ചെയ്യുകയും ലക്ഷക്കണക്കിന് ആളുകളുടെ ഇഷ്ട്ടങ്ങൾ നേടുകയും ചെയ്ത ഇൻഫ്യൂവൻസറും കൂടിയാണ്. തനത് കാസറഗോഡൻ ഭാഷയിൽ ആളുകളുടെ മനം കവരുന്ന വിധം സംസാരിച്ച് വിഡിയോകൾ ചെയ്യുന്നത് പതിവായിരുന്നു. വീടും പരിസരവും വീട്ടുകാരെയും വീഡിയോകളിൽ ഉൾപെടുത്താറുണ്ട്. “വല്യേമ്മേ” എന്ന വിളിയും അമ്മയോടുള്ള ചില കുനിസ്റ്റ് ചോദ്യങ്ങളും ഉച്ചത്തിലുള്ള സംസാരവും ആളുകൾ ഇഷ്ടപ്പെടുകയും സോഷ്യൽ മീഡിയ ഏറ്റടുക്കുകയും ചെയ്തു.

ലക്ഷകണക്കിന് പ്രേക്ഷക പ്രീതി നേടിയതും ഇതുപോലുള്ള വീഡിയോകളിലൂടെയാണ്. വീഡിയോകളിൽ എന്നും പുഞ്ചിരിച്ച് എത്താറുള്ള യുവതി സ്വന്തം ജീവിതത്തിൽ പരാജയപെട്ടു പോയി എന്നതാണ് ഏവരെയും ഞെട്ടിച്ചത്. ചുന്നുവിൻ്റെ മരണം കുടുംബത്തിലും നാട്ടുകാരിലും സോഷ്യൽ മീഡിയ പ്രക്ഷകരിലും ഞെട്ടലുണ്ടാക്കി. വീഡിയോകളിൽ പുഞ്ചിരിക്കുന്ന മുഖം, എന്നാൽ സ്വന്തം ജീവിതത്തിലെ ദുഃഖം ഉള്ളിൽ ഒതുക്കിയുള്ള ജീവിതം. ഒരു നിമിഷത്തെ ചിന്തകളാകാം, കടുത്ത തീരുമാനത്തിൽ എത്തിച്ചത്. മരണ കാരണം എന്ത് എന്നതിൽ പോലീസ് അന്വേഷണം പൂർത്തിയാകുന്നത് വരെ കാത്തിരിക്കണം. ചിന്നുവിൻ്റെ മൃതദേഹം കാസറഗോഡ് ജനറൽ ആശുപത്രിയിലെ പോസ്റ്റ്മാർട്ട നടപടിക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.

0Shares