Trending News


പാലക്കാട്: ബി.ജെ.പി നേതൃത്വവുമായി തെറ്റി പിരിഞ്ഞ സന്ദീപ് വാര്യര്‍ കോൺഗ്രസിൽ ചേർന്നപ്പോൾ കയ്യിലെ ചരടുകളും അപ്രത്യക്ഷമായി. ബി.ജെ.പി ആയിരുന്നപ്പോൾ കയ്യിലുണ്ടായിരുന്ന മുഴുവൻ ചരടുകളും അഴിച്ചുമാറ്റിയാണ് സന്ദീപ് കോൺഗ്രസുകാരനായത്. കോൺഗ്രസിൽ ചേരുമ്പോൾ കയ്യിൽ ചരടുകൾ ഇല്ല എന്നതും കേരളം തിരിച്ചറിയുകയാണ്. കയ്യിൽ കാവി ചരട് കെട്ടി ഭക്തരെ ആകർഷിക്കാനുള്ള സംഘിസമാണ് ചരടിന് പിന്നിലെ രഹസ്യം എന്നതും ഇതോടെ വ്യക്തമായി. കയ്യിൽ ചരട് കെട്ടി നടക്കുന്നത് ഭക്തിയുടെ ഭാഗമാണെന്നാണ് ബിജെപി പറഞ്ഞിരുന്നത്. ഭക്തിയുമായി കൂട്ടിവായിക്കുന്നതോടെ ഇതിനെതിരെ പ്രതികരിക്കാൻ പൊതുസമൂഹം തയ്യാറായിരുന്നില്ല. കയ്യിൽ കറുത്ത ചരട് കെട്ടുന്നത് ഭക്തിയുടെ ഭാഗമാണെന്നത് നമുക്ക് തിരിച്ചറിയാനാകും. എന്നാൽ കഴിഞ്ഞ വർഷങ്ങളിലായി സംസ്ഥാനത്തെ ഉദ്യോഗസ്ഥർക്കിടയിലും ചരടുകൾ വ്യാപകമാവുകയാണ്. ഇത് സംഘിസത്തിൻ്റെ ഭാഗമായി സാധാരണ ഭക്തരെ ചൂഷണം ചെയ്യുന്ന രാഷ്ട്രീയ തന്ത്രമാണ്. മുൻ വർഷങ്ങളിൽ സ്കൂളുകളിപോലും ചരട് കെട്ടുന്നതിന് അദ്ധ്യാപകർ തന്നെ വിലക്ക് ഏർപെടുത്തിയിരുന്നു. എന്നാൽ ഇപ്പോൾ ചരടുകൾ കൂടുതൽ വിദ്യാർത്ഥികളുടെ കയ്യിലും കാണപെടുന്നുണ്ട്. സ്ത്രീകളുടെ കൈകളിലും ചരടുകൾ വ്യാപകമാകുന്നത് സംഘിസത്തിൻ്റെ ഭാഗമായെന്നതും നാം തിരിച്ചറിയണം. വിവരവും വിദ്യാഭ്യാസവുമുള്ള നല്ല മനുഷ്യർ കൈകളിൽ ചരടുകൾ വാരി വലിച്ച് കിട്ടാറില്ല എന്നതാണ് യഥാർത്യം.
Also Read

Sorry, there was a YouTube error.