Categories
കുമ്പള- മുള്ളേരിയ കെ.എസ്.ടി.പി റോഡിലെ മാവിനക്കട്ടയിൽ തട്ടികൂട്ടൽ പ്രവൃത്തി; രണ്ടു ദിവസം മുമ്പ് പണിത സ്ലാബിൽ വലിയ വിള്ളൽ; പ്രതിഷേധത്തിൽ നാട്ടുകാർ
Trending News


ബദിയടുക്ക(കാസർഗോഡ്): കുമ്പള- മുള്ളേരിയ കെ.എസ്.ടി.പി റോഡിൽ തട്ടികൂട്ടൽ പ്രവൃത്തി നാട്ടുകാർ കയ്യോടെ പിടികൂടി. മാവിനക്കട്ടയിൽ റോഡിനോട് ചേർന്നുള്ള ഓവുചാലിലേക്ക് സ്ലാബ് പണിത് ഫുട്പാത്ത് നിർമ്മാക്കാനായിരുന്നു പദ്ധതി. ഏറെ മുറവിളിക്ക് ശേഷമാണ് പ്രവൃത്തി ആരംഭിച്ചത്. ദിവസങ്ങൾക്ക് മുമ്പ് സ്ലാബ് പണിത് മറുദിനം തന്നെ അതിൻ്റെ പലകകൾ ഇളക്കി മാറ്റി. ഇതോടെ സ്ലാബിൽ വലിയ വിള്ളലുണ്ടാവുകയാണ് ചെയ്തത്. കോൺക്രീറ്റ് ചെയ്ത സ്ലാബുകളുടെ പലകകൾ പൂർണ്ണമായും ബലപ്പെട്ടതിന് ശേഷം ഒന്നോ രണ്ടോ ആഴ്ചകൾക്ക് ശേഷമാണ് എടുത്തു മാറ്റാറുള്ളത്. എന്നാൽ ഈ പ്രവൃത്തിയുടെ കാര്യത്തിൽ അതുണ്ടായില്ല. ഇതോടെയാണ് സ്ലാബ് തകർച്ചയുടെ വക്കിലായത്. റോഡിനോട് ചേർന്ന് നിർമ്മിച്ച ഈ സ്ലാബ് ഫുട്പാത്തായും ഉപയോഗിക്കെണ്ടാതായിരുന്നു. ഇനി അതിന് സാധ്യത കുറവാണ്. ഇതിന് മുകളിലൂടെ നടന്നു പോകുന്നത് ഏതുസമയവും അപകടം വിളിച്ചു വരുത്തും. ബലക്ഷയം കാരണം സ്ലാബ് ഏതുസമയവും തകരും എന്നാണ് നാട്ടുകാർ പറയുന്നത്.
Also Read

നിരന്തരമായുള്ള നാട്ടുകാരുടെയും സമര സമിതിയുടെയും പ്രതിഷേധത്തെ തുടർന്നാണ് പാതിവഴിയിൽ നിർത്തിവെച്ചിരുന്ന പ്രവൃത്തി ഉദ്യോഗസ്ഥരുടെ അടിയന്തിര ഇടപെടൽ കാരണം കരാർ കമ്പനി ആരംഭിച്ചത്. എന്നാൽ പ്രവൃത്തി തട്ടികൂട്ടൽ രൂപത്തിൽ പണിത് കയ്യൊഴിയാനാണ് കരാർ കമ്പനിയുടെ ശ്രമം. കണ്ണിൽ പൊടിയിടുന്ന തട്ടികൂട്ടൽ പ്രവൃത്തിക്കെതിരെ നാട്ടുകാർ രംഗത്ത് വന്നു. സമരസമിതി ഭാരവാഹികൾ കെ.എസ്.ടി.പി ഉദോഗസ്ഥരുടെ ശ്രദ്ധയിൽ കാര്യങ്ങൾ പെടുത്തി പ്രതിഷേധം അറിയിച്ചിട്ടുണ്ട്.

Sorry, there was a YouTube error.