Categories
Kerala local news news

സൽ സാർ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ സഹായ ഹസ്തം; തൃക്കരിപ്പൂരിലെ 11 കുടുംബങ്ങൾക്ക് ആശ്വാസം

തൃക്കരിപ്പൂർ(കാസറഗോഡ്): ലൈഫ്/ പി.എം.എ.വൈ പദ്ധതിയിൽ സഹായം ലഭിക്കുകയും എന്നാൽ പണി പൂർണമായും പൂർത്തിയാക്കാൻ സാധിക്കാത്തതുമായ വീടുകൾക്ക് കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന സൽ സാർ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ സഹായം. ധന സഹായ വിതരണ ചടങ്ങ് സി.എച്ച് മുഹമ്മദ് കോയ സ്മാരക ഓഡിറ്റേറിയത്തിൽ നടന്നു. ഗ്രാമപഞ്ചായത് പ്രസിഡണ്ട് വി.കെ. ബാവയുടെ അധ്യക്ഷതയിലായിരുന്നു ചടങ്ങ്. സൽ സാർ ചാരിറ്റിബിൾ ട്രസ്റ്റിൻ്റെ സഹായ ധന പ്രഖ്യാപനം രേഖാമൂലം നൽകി. ട്രസ്റ്റിൻ്റെ ചെയർമാൻ എൻജിയർ സലാഹുദീൻ നൽകിയ കത്ത് അദ്ദേഹത്തിൻ്റെ മകനും സൽ സാർ ചാരിറ്റബിൾ ട്രസ്സിൻ്റെ, ട്രസ്റ്റി കൂടിയായ സഫ് വാൻ സലാഹുദീൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിന് കൈമാറി.

വീട് പണി പൂർത്തീകരിക്കാൻ സാധിക്കാത്ത നിർദ്ധനരുടെ നീറുന്ന പ്രശ്നങ്ങൾ വി.കെ ബാവയാണ് ട്രസ്റ്റ് ചെയർമാൻ്റെ ശ്രദ്ധയിൽ പെടുത്തിയത്. തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിലെ 11 കുടുംബങ്ങൾക്കാണ് സഹായം ലഭിക്കുക. 75,000/- മുതൽ 1,75,000/- രൂപ വരെയുള്ള സഹായമാണ് ഓരോ കുടുംബത്തിനും ലഭിക്കുക. 15 ലക്ഷം രൂപയുടെ സഹായമാണ് ട്രസ്റ്റ് നൽകുക. ട്രസ്റ്റിൻ്റെ പ്രതിനിധികൾ പണിപൂർത്തികരിക്കാത്ത വീടുകളിൽ ചെന്ന് അവരുടെ സാമ്പത്തിക നിലകൂടി മനസ്സിലാക്കി ബാക്കി പണികൾ തീർക്കുവാൻ ആവശ്യമുള്ള എസ്റ്റിമേറ്ററ് തയ്യാറാക്കിയാണ് ഓരോ വീടുകൾക്കും തുക അനുവദിച്ചത്. പണി പൂർത്തികരിച്ച് വീട് തോമസ് യോഗ്യമാക്കലാണ് ലക്ഷ്യം. പ്രവർത്തികൾ ട്രസ്റ്റിൻ്റെ മേൽനോട്ടത്തിൽ തന്നെ നടക്കും.
യോഗത്തിൽ മുൻഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സത്താർ വടക്കുമ്പാട്, സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ ശംസുദീൻ ആയിറ്റി, ബ്ലോക്ക് മെമ്പർമാരായ ടി എസ് നജീബ്, സി ചന്ദ്രമതി, പൊതുപ്രവർത്തകനായ കെ.വി. രാഘവൻ മാസ്റ്റർ, അഡ്വ: എം.ടി.പി അബ്ദുൽ ഖരീം, മജ്ലീസെ ഹസ്സൻ കുടുംബ കൂട്ടായ്മ പ്രതിനിധികളായ എം. അബ്ദുൾ ഗഫാർ, എം. മുഹമ്മത്കുഞ്ഞി, എം. അബ്ദുൾ ഖാദർ, എൻ.പി ഹാരിസ്, ജനപ്രതിനിധികളായ ഫായിസ് ബീരിച്ചേരി, കെ.എം ഫരീദ, സാജിത സഫറുള്ള, എം. ഷൈമ, വി.പി സുനീറ, വി.ഇ.ഒ രജീഷ എന്നിവർ സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest