Categories
9-ാം ക്ലാസ്സ്ക്കാരി ഇംഗ്ലീഷിൽ എഴുതിയ പുസ്തകം; “ദി ബ്യൂട്ടി ഓഫ് സ്കാർസ് ” പ്രകാശനം മെയ് 17ന് കാസർകോട്
Trending News





കാസർകോട്: 9-ാം ക്ലാസ്സുക്കാരി ഷിറിൽ ബോവിക്കാനം ഇംഗ്ലീഷിൽ എഴുതിയ “ദി ബ്യൂട്ടിഓഫ് സ്കാർസ് ” എന്ന പുസ്തകത്തിൻ്റെ പ്രകാശനം മെയ് 17 ന് കാസർകോട് പുലിക്കുന്ന് ജില്ലാ ലൈബ്രറിഹാളിൽ നടക്കും. കാസർകോട് സംസ്കൃതി, ഒഎൻവി വായനശാല കുണ്ടടുക്കം ചെർക്കള എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി. കണ്ണൂർ സർവ്വകലാശാല മുൻ വൈസ് ചാൻസിലർ ഡോ: ഖാദർ മാങ്ങാട് എഴുത്ത്ക്കാരൻ എ.എസ് മുഹമ്മദ് കുത്തിക്ക് പുസ്തകം നൽകി പ്രകാശനം ചെയ്യും.
Also Read
എം.സി ഫ്രാൻസിസ് പുസ്തക പരിചയപ്പെടുത്തും. ബാലകൃഷ്ണൻ ചെർക്കള, കുട്ടിയാനം മുഹമ്മദ്കുഞ്ഞി, അമീർ പള്ളിയാൻ, വി.ദാമോധരൻ, നിസാർ പെർവാഡ്, രാഘവൻ ബെള്ളിപ്പാടി, ബി.അഷ്റഫ്, മസൂദ് ബോവിക്കാനം, കെ.ബി മുഹമ്മദ് കുഞ്ഞി, ശരീഫ് കൊടവഞ്ചി, ബിസി കുമാരൻ, സഅദിയ്യ സ്കൂൾ മാനേജർ അബ്ദുൾ വഹാബ്, പ്രിൻസിപ്പാൾ ഹനീഫ അനീസ്, വൈസ് പ്രിൻസിപ്പാൾ അബ്ദുൾ റഹിമാൻ എന്നിവർ സംബന്ധിക്കും. സഅദിയ്യ ഇംഗ്ലീഷ് മിഡിയം സ്കൂളിലെ 9-ാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഷിറിൻ ബോവിക്കാനം. ബാലനടുക്കത്തെ ബി.എ അഷ്റഫിൻ്റെയും ഫാത്തിമത്ത് ഷാഹിദയുടേയും മകളാണ്.


Sorry, there was a YouTube error.